Quantcast

പി.വി.അൻവറിന് മറുപടിയുമായി വി.എസ് ജോയ്

ജില്ല കോ​ൺഗ്രസ്​ കമ്മിറ്റി ഓഫിസിൽ അടിച്ചുവാരാൻ യോഗ്യതയില്ലാത്ത ഒരുത്തൻ അധ്യക്ഷനായാൽ ഇതും ഇതിലപ്പുറവും പറയുമെന്ന്​ പി.വി. അൻവർ പരിഹസിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-10-16 12:15:48.0

Published:

16 Oct 2021 12:14 PM GMT

പി.വി.അൻവറിന് മറുപടിയുമായി വി.എസ് ജോയ്
X

നാടുകാണിചുരത്തിലെ കൂട്ടിക്കുരങ്ങനെന്ന പി.വി അൻവറിന്റെ പരിഹാസത്തിന് മറുപടിയുമായി മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്. " നിലമ്പൂരിൽ നിന്നും അപ്രത്യക്ഷനായി ആഫ്രിക്കൻ വനാന്തരങ്ങളിൽ പ്രത്യക്ഷപ്പെട്ട മരം ചാടിയായ ഒരു ജപ്പാനീസ് ആൾക്കുരങ്ങൻ നിലമ്പൂരിൽ തിരിച്ചെത്തിയത്രേ" - ജോയ് ഫേസ്‌ബുക്കിൽ കുറിച്ചു.

നേരത്തെ, തനിക്കെതിരായ വിവാദങ്ങൾ പ്രതിപക്ഷം സൃഷ്​ടിച്ചതാണെന്നും ജനങ്ങൾക്കിടയിൽ യാതൊരു പ്രശ്​നവുമില്ലെന്നും നിലമ്പൂർ എം.എൽ.എ പി.വി. അൻവർ പറഞ്ഞിരുന്നു. ആഫ്രിക്കയിൽനിന്ന്​ മടങ്ങിയെത്തിയശേഷം മാധ്യമപ്രവർത്തക​രോട്​ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.


മന്ത്രിപദം നൽകിയാൽ മാത്രമേ താൻ തിരിച്ചുവരികയുള്ളൂ എന്ന്​ പറഞ്ഞ മലപ്പുറം ഡി.സി.സി പ്രസിഡന്‍റ്​ വി.എസ്​. ജോയിക്കെതിരെയും വാർത്താസമ്മേളനത്തിൽ പി.വി. അൻവർ ആഞ്ഞടിച്ചു. ജില്ല കോ​ൺഗ്രസ്​ കമ്മിറ്റി ഓഫിസിൽ അടിച്ചുവാരാൻ യോഗ്യതയില്ലാത്ത ഒരുത്തൻ അധ്യക്ഷനായാൽ ഇതും ഇതിലപ്പുറവും പറയുമെന്ന്​ പി.വി. അൻവർ പരിഹസിച്ചു. ഇതിനു മറുപടി ആയിട്ടാണ് വി.എസ് ജോയിയുടെ ഫേസ്‌ബുക്ക് കുറിപ്പ്.

TAGS :

Next Story