'നിലമ്പൂരിൽ വി.എസ് ജോയ് യുഡിഎഫ് സ്ഥാനാർത്ഥിയാകണം'; നിലപാടിലുറച്ച് പി.വി അൻവർ
നിലമ്പൂരിൽ വിജയ സാധ്യത വി.എസ് ജോയിക്കാണെന്ന് അൻവറിന്റെ പക്ഷം പറഞ്ഞു

മലപ്പുറം: നിലമ്പൂരിൽ വി.എസ് ജോയ് യുഡിഎഫ് സ്ഥാനാർത്ഥിയാകണമെന്ന നിലപാടിലുറച്ച് പി.വി അൻവർ. നിലമ്പൂരിൽ വിജയ സാധ്യത വി.എസ് ജോയിക്കാണെന്ന് അൻവറിന്റെ പക്ഷം പറഞ്ഞു. എ.പി അനിൽകുമാറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് അൻവർ നിലപാട് അറിയിച്ചത്.
ആദ്യഘട്ടത്തില്‍ തന്നെ വി.എസ് ജോയിയുടെ പേര് പി.വി അന്‍വര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. മുന്നണി പ്രവേശനം ഏറ്റവും വേഗത്തില്‍ നടന്നാല്‍ യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും അന്‍വര്‍ പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥി സ്ഥാനാർഥി നിർണയം ഒരു തമാശയായി കാണാനാകില്ലെന്നും കേരളത്തിലെ 140 മണ്ഡലങ്ങളെയും ബാധിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്നും അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്തെങ്കിലും താല്പര്യത്തിന്റെ പേരിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ യുഡിഎഫിന് കഴിയില്ല. കൂടുതൽ വോട്ട് പിടിക്കാൻ കഴിയുന്ന ജനസ്വാധീനമുള്ള സ്ഥാനാർഥിയെ നിർത്തുകയെന്നത് വലിയ ബാധ്യതയാണന്നും അൻവർ പറഞ്ഞിരുന്നു.
വാർത്ത കാണാം:
Adjust Story Font
16

