പാറശാല ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലെ വി.എസിന്റെ പേരും ചിത്രവും ചുരണ്ടി മാറ്റി; പ്രതിഷേധവുമായി സിപിഎം
കോൺഗ്രസിന് അധികാരം ലഭിക്കുന്നയിടത്ത് എന്താണ് സംഭവിക്കുന്നതെന്ന് ജനം കാണുന്നുണ്ടെന്ന് എ.എ റഹീം എംപി

തിരുവനന്തപുരം:പാറശാല ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ ചിത്രം മാറ്റി. യുഡിഎഫ് അധികാരം ഏറ്റതിന് പിന്നാലെയാണ് നടപടി.
'വി.എസ് അച്യുതാനന്ദൻ കോൺഫറൻസ് ഹാൾ' എന്ന പേര് ചുരുണ്ടിക്കളയുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. കോൺഗ്രസിന് അധികാരം ലഭിക്കുന്നയിടത്ത് എന്താണ് സംഭവിക്കുന്നതെന്ന് ജനം കാണുന്നുണ്ടെന്ന് എ.എ റഹീം എംപി വിമർശിച്ചു.വി.എസിനെ സ്നേഹിക്കുന്നവർ ഇടതുപക്ഷക്കാർ മാത്രമല്ലെന്നും റഹീം പറഞ്ഞു.
ഈ വര്‍ഷം ഒക്ടോബറിലാണ് വി.എസ് അച്യുതാനന്ദൻ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തത്.കഴിഞ്ഞദിവസം ഉഷാ കുമാരി അധ്യക്ഷയായി ചുമതലയേറ്റതിന് പിന്നാലെയാണ് വി.എസിന്‍റെ പേര് ചുരണ്ടിമാറ്റിയത്. സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള ആഘോഷത്തിന് ശേഷമുള്ള ചിത്രം ചുരണ്ടിമാറ്റുന്ന വിഡിയോയും സിപിഎം പുറത്ത് വിട്ടു.
Next Story
Adjust Story Font
16

