വി.എസിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയെന്ന് മകന്‍
നാളെ രാവിലെ ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ വ്യക്തത വരുമെന്നും മകന്‍ അറിയിച്ചു

തിരുവനന്തപുരം: വി.എസിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് മകന്‍ വി.എ. അരുണ്‍ കുമാര്‍. നാളെ രാവിലെ ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ വ്യക്തത വരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച 72 മണക്കൂര്‍ നിരീക്ഷണ സമയം രാവിലെ പൂര്‍ത്തിയാകുമെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളിലെത്താനാവുമന്ന് പ്രതീക്ഷിക്കുന്നുവെന്ന് അരുണ്‍ കുമാര്‍ പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വി.എസിന്റെ നില ഗുരുതരമായിരുന്നുവെന്നായിരുന്നു ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ് പട്ടം എസ് യു ടി ആശുപത്രി ബുള്ളറ്റിനില്‍ വ്യക്തമാക്കിയത്.
Next Story
Adjust Story Font
16

