Quantcast

പാലക്കാട്ടെ സിപിഐ വിമതരുടെ പരിപാടിയുടെ ഉദ്ഘാടകന്‍ വി.ടി ബൽറാം

വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിലാണ് കെപിസിസി വൈസ് പ്രസിഡന്‍റ് എത്തുന്നത്

MediaOne Logo

Web Desk

  • Published:

    5 May 2025 1:54 PM IST

പാലക്കാട്ടെ സിപിഐ വിമതരുടെ പരിപാടിയുടെ ഉദ്ഘാടകന്‍  വി.ടി ബൽറാം
X

പാലക്കാട്: പാലക്കാട്ടെ സിപിഐ വിമതരുടെ പരിപാടി ഉദ്ഘാടനം ചെയ്യാൻ കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാം. സേവ് സിപിഐ പട്ടാമ്പി മണ്ഡലം സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യാനാണ് വിടി ബൽറാം എത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന പരിപാടിയിലാണ് കോൺഗ്രസ് നേതാവ് എത്തുക.

എന്നാല്‍ ഇത് രാഷ്ട്രീയ പരിപാടിയല്ലെന്നും സിപിഐയിൽ നിന്നും വിവേചനം നേരിട്ട,സിപിഐക്കെതിരെ പ്രവർത്തിക്കുന്ന ഒരു വിഭാഗം പേരുടെ പരിപാടിയാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നുമാണ് ബൽറാമിന്റെ വാദം.

വീഡിയോ റിപ്പോര്‍ട്ട് കാണാം...


TAGS :

Next Story