Quantcast

'ങാ...ചുമ്മാതല്ല'; അർജന്റീനയുടെ തോൽവിക്ക് പിന്നാലെ ഷാഫി പറമ്പിലിനെ ട്രോളി വി.ടി ബൽറാം

ലയണൽ മെസ്സിയുടെ നേതൃത്വത്തിലെത്തിയ വമ്പൻ താരനിരയെ അട്ടിമറിച്ചാണ് സൗദി ആദ്യ മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കിയത്.

MediaOne Logo

Web Desk

  • Published:

    22 Nov 2022 6:22 PM IST

ങാ...ചുമ്മാതല്ല; അർജന്റീനയുടെ തോൽവിക്ക് പിന്നാലെ ഷാഫി പറമ്പിലിനെ ട്രോളി വി.ടി ബൽറാം
X

കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീന സൗദി അറേബ്യയോട് തോറ്റതിന് പിന്നാലെ ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും ട്രോളി വി.ടി ബൽറാം. ഷാഫിയും രാഹുലും അർജന്റീന ജഴ്‌സിയിൽ ലുസൈൽ സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ ഫോട്ടോ പോസ്റ്റ് ചെയ്താണ് ബൽറാമിന്റെ പരിഹാസം.

ലയണൽ മെസ്സിയുടെ നേതൃത്വത്തിലെത്തിയ വമ്പൻ താരനിരയെ അട്ടിമറിച്ചാണ് സൗദി ആദ്യ മത്സരത്തിൽ ചരിത്ര വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിട്ടു നിന്നിരുന്ന അർജന്റീനയെ രണ്ടാം പകുതിയിൽ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജന്റിനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശഹ്‌രിയുടെ ഗോൾ പിറന്നത്. 53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും നേടി. ഗോൾ തിരിച്ചടിക്കാൻ ശക്തമായി പൊരുതിയെങ്കിലും സൗദിയുടെ പ്രതിരോധ കോട്ട പൊളിക്കാൻ അർജന്റീനക്കായില്ല.

TAGS :

Next Story