Quantcast

വൈറ്റില ചന്ദര്‍ കുഞ്ച് ആര്‍മി ഫ്ലാറ്റ് നാല് മാസത്തിനുള്ളില്‍ പൊളിക്കും

ബലക്ഷയത്തെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-02-11 10:05:13.0

Published:

11 Feb 2026 3:32 PM IST

vytila chander kunj flat to be demolished in 4 months
X

കൊച്ചി: വൈറ്റിലയിലെ ബലക്ഷയം സംഭവിച്ച ചന്ദര്‍ കുഞ്ച് ആര്‍മി ഫ്ലാറ്റ് നാല് മാസത്തിനുള്ളില്‍ പൊളിച്ചു നീക്കുമെന്ന് ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക പറഞ്ഞു. ഈ മാസം 24ന് പൊളിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. സബ് കലക്ടറുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഫ്ലാറ്റില്‍ നിന്നും ഒരാള്‍ ഒഴികെ എല്ലാ കുടുംബങ്ങളെയും ഒഴിപ്പിച്ചുവെന്നും കലക്ടര്‍ പറഞ്ഞു.

48 കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ടായിരുന്നു. ഇതില്‍ 47 കുടുംബങ്ങളും ഒഴിഞ്ഞുപോയിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആര്‍മി വെല്‍ഫയര്‍ ഹൗസിങ് ഓര്‍ഗനൈസേഷന്‍ സൈനികര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയതാണ് ഫ്ലാറ്റ്. വൈറ്റിലയിലെ സില്‍വര്‍ സാന്‍ഡ് ഐലന്‍ഡില്‍ 2018ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക് കൈമാറിയ ഫ്ലാറ്റ് ഇതിന് പിന്നാലെ തന്നെ തകര്‍ച്ച നേരിടുകയായിരുന്നു.

നിര്‍മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി താമസക്കാര്‍ നല്‍കിയ ഹരജിയില്‍ ഫ്ലാറ്റ് പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അപ്പാര്‍ട്‌മെന്റ് സമുച്ചയത്തിലെ ബി, സി ടവറുകളാണ് പൊളിക്കേണ്ടത്.

TAGS :

Next Story