വഖഫ് ബോർഡിന്‍റെ സമ്പൂർണ യോഗം ഇന്ന് എറണാകുളത്ത് നടക്കും; തൊടിയൂർ മുഹമ്മദ് കുഞ്ഞിമൗലവി അംഗത്വം രാജിവെക്കും
മുഖ്യമന്ത്രി വി.ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണ് തര്‍ക്കങ്ങള്‍ക്ക് ഏതാണ്ട് പരിഹാരമായത്

എറണാകുളം: വഖഫ് ബോര്‍ഡിന്റെ സമ്പൂര്‍ണ യോഗം ഇന്ന് എറണാകുളത്ത് നടക്കും. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞിമൗലവി ബോര്‍ഡ് അംഗത്വം രാജിവെക്കും. പകരം കാന്തപുരം എപി വിഭാഗം പ്രതിനിധിയുടെ ബോര്‍ഡില്‍ വൈകാതെ ഉള്‍പ്പെടുത്തും. തൊടിയൂരിനെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതും ഇന്ന് ചേരുന്ന യോഗത്തിൽ ചർച്ചയാകും.
അതേസമയം, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനമൊഴിയുന്നതിലും എപി സമസ്ത വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന് ഒരു വര്‍ഷം കൂടി തുടരാന്‍ അര്‍ഹതയുണ്ടെന്നാണ് കാന്തപുരം വിഭാഗത്തിന്റെ നിലപാട്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നീട്ടി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ നിലപാട് കടുപ്പിച്ചാല്‍ പുനസ്സംഘടനയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ ബാധിക്കും. കൂടുതല്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
മുഖ്യമന്ത്രി വി.ഡി സതീശന്റെ ഇടപെടലിനെ തുടര്‍ന്നാണ് തര്‍ക്കങ്ങള്‍ക്ക് ഏതാണ്ട് പരിഹാരമായത്. കഴിഞ്ഞ ദിവസം അനുനയ നീക്കത്തിന്റെ ഭാഗമായി മന്ത്രി എന്‍.ഷംസുദ്ദീന്‍ കാരന്തൂര്‍ മര്‍ക്കസില്‍ നേരിട്ടെത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വഖഫ് ബോര്‍ഡില്‍ സംഘടനയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുനല്‍കുമെന്നാണ് മന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്.
വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു.
Adjust Story Font
16

