Quantcast

തീപിടിച്ച ചരക്കുകപ്പൽ 10 ഡിഗ്രി ചെരിഞ്ഞു; രക്ഷാദൗത്യം ദുഷ്‌കരമാകുന്നു

27 മണിക്കൂർ പിന്നിടുമ്പോഴും കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനായിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2025-06-10 11:35:07.0

Published:

10 Jun 2025 1:21 PM IST

wan hai 503,kerala,latest malayalam news,ship fire kerala,Kerala coastship fire,ചരക്കുകപ്പല്‍,തീപിടിത്തം
X

കൊച്ചി: കേരളാതീരത്ത് തീപിടിച്ച വാൻ ഹായി 503 കപ്പലിലെ രക്ഷാ ദൗത്യം ദുഷ്കരമാകുന്നു. കപ്പൽ ചെരിയാൻ തുടങ്ങി.നിലവിൽ 10 ഡിഗ്രിയാണ് കപ്പൽ ചെരിഞ്ഞിട്ടുള്ളത്.

കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ല. 27 മണിക്കൂർ പിന്നിടുമ്പോഴും കപ്പലിൽ നിന്നും വലിയ തോതിൽ തീ കത്തുകയാണ്. കോസ്റ്റ് ഗാർഡിന്റെ സമർഥ് കപ്പലും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. കണ്ടെയ്നറുകൾ കേരള തീരത്തണയുമെന്ന അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

അതിനിടെ, തീപിടിത്തമുണ്ടായ കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടൈനറുകൾ അടക്കമുള്ളവ - തെക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.കോഴിക്കോട് - കൊച്ചി തീരങ്ങളിൽ ജാഗ്രത വേണം. കണ്ടെയ്നറുകൾ മൂന്ന് ദിവസം കടലിലൂടെ ഒഴുകാൻസാധ്യതയെന്നും മുന്നറിയിപ്പുണ്ട്. തീരത്ത് എത്താൻ കൂടുതൽ സമയമെടുക്കുമെന്നും ഇൻകോയിസ് മുന്നറിയിപ്പ് നല്‍കി.

കാണാതായ നാല് കപ്പൽ ജീവനക്കാരെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.രണ്ട് ഡോണിയർ വിമാനങ്ങൾ ആകാശം നിരീക്ഷണം നടത്തുന്നുണ്ട്. കോസ്റ്റ് ഗാർഡിന്റെ സമർദ് കപ്പൽസൽവേജ് മാസ്റ്ററുമായി രക്ഷാദൗത്യത്തിൽ പങ്കുചേരും. രക്ഷാദൗത്യം ഏകോപിപ്പിക്കാനും അപകടത്തിൽപ്പെട്ട കപ്പലും ഒഴുകി നടക്കുന്ന കണ്ടായിനറും എന്തുചെയ്യണമെന്ന് തീരുമാനിക്കാനുമാണ് സാൽവേജ് മാസ്റ്ററെ ചുമതലപ്പെടുത്തിയിരിക്കുന്നത്. നാവികരുമായി മംഗലാപുരത്തേക്ക് പോയ ഐഎൻഎസ് സൂറത്തും കൊച്ചി നാവികസേന ആസ്ഥാനത്തുനിന്ന് ഐഎൻഎസ് സുലേജും അപകടസ്ഥലത്ത് ഉടനെത്തും.


TAGS :

Next Story