Quantcast

വഖഫ് ഭേദഗതി: സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്യുന്നു; എസ്‌വൈഎസ്‌

''വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടാൻ എല്ലാവിധ സാധ്യതകളും കുത്തിനിറച്ചതായിരുന്നു വിവാദ ബില്ലെന്ന് ഏതു സാധാരണക്കാരനും ബോധ്യപ്പെട്ട കാര്യമായിരുന്നു''

MediaOne Logo

Web Desk

  • Published:

    15 Sept 2025 10:40 PM IST

വഖഫ് ഭേദഗതി: സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്യുന്നു; എസ്‌വൈഎസ്‌
X

കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിന് ഭാഗിക സ്റ്റേ ചെയ്തുള്ള സുപ്രിംകോടതി ഇടക്കാല ഉത്തരവ് സന്തോഷകരമാണെന്ന് എസ്‌വൈഎസ്‌

വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടാൻ എല്ലാവിധ സാധ്യതകളും കുത്തിനിറച്ചതായിരുന്നു വിവാദ ബില്ലെന്ന് ഏതു സാധാരണക്കാരനും ബോധ്യപ്പെട്ട കാര്യമായിരുന്നു. ബഹുമാനപ്പെട്ട കോടതിയും പ്രസ്തുത കാര്യം തിരിച്ചറിയുകയും ശക്തമായി ഇടപെടുകയും ചെയ്തത് സ്വാഗതാർഹമാണെന്നും എസ്.വൈ.എസ്‌ സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ജില്ലാ കലക്ടർമാർക്ക് നൽകിയ അധികാരം എടുത്തു കളഞ്ഞതും പുതുതായി മുസ്‌ലിമായ ഒരാൾക്ക് അഞ്ചു വർഷം കഴിഞ്ഞ് മാത്രമേ വഖഫ് ചെയ്യാൻ പാടുള്ളൂവെന്ന വകുപ്പ് റദ്ദ് ചെയ്തതും എടുത്ത് പറയേണ്ട കാര്യമാണ്. ഇതോടൊപ്പം വഖഫ് സ്വത്തുക്കൾ പ്രത്യേകമായി രജിസ്റ്റർ ചെയ്യാനുള്ള കാലാവധിയും കോടതി നീട്ടിയിരിക്കുകയാണ്.

ഒറ്റനോട്ടത്തിൽ തന്നെ വഖഫ് ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന മുസ്‌ലിം സംഘടനകളുടെയും, മറ്റു ജനാധിപത്യ വിശ്വാസികളുടെയും നിലപാട് ശരിവെക്കുന്നതുകൂടിയാണ് സുപ്രിംകോടതിയുടെ ഈ ഇടക്കാല ഉത്തരവെന്നും എസ്.വൈ.എസ്‌ അഭിപ്രായപ്പെട്ടു. യോഗത്തില്‍ സംസ്ഥാന പ്രസിഡണ് എ.പി അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു.

TAGS :

Next Story