വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്‍ : മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് വഖഫ് ബോര്‍ഡ്
ഈ മാസം 30ന് കൊച്ചിയിലാണ് യോഗം

കൊച്ചി: വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് വഖഫ് ബോര്‍ഡ്. ഈ മാസം 30ന് കൊച്ചിയിലാണ് യോഗം.
സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കൾ ഉമ്മീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ വഖഫ് ബോർഡ് യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചുവെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ മീഡിയവണിനോട് പറഞ്ഞു.
കേരളത്തിൽ ഏകദേശം 50,000-ത്തോളം വഖഫ് സ്വത്തുക്കളുണ്ടെന്നും ഇവ കൃത്യമായി പോർട്ടലിൽ രേഖപ്പെടുത്തിയില്ലെങ്കിൽ വഖ്ഫിന്റെ സംരക്ഷണം ലഭിക്കാതെ പോകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മീദ് പോര്‍ട്ടലിലെ രജിസ്ട്രേഷന്, വഖഫ് ബോര്‍ഡിന്‍റെ ഹെല്‍പ് ഡെസ്ക് തുറക്കും. ബോര്‍ഡിന്‍റെ എട്ട് ഡിവിഷന്‍ ഓഫീസുകളിലും നിയമവിദഗ്ധരുടെ സഹായവും ലഭ്യമാക്കും. 2000 മുതല്‍ 2021 വരെയുള്ള വഖഫ് കേസുകള്‍ തീര്‍ക്കാന്‍ മൂന്നു മാസത്തെ പ്രത്യേക അദാലത്ത് നടത്താനും തീരുമാനമായി. ഒന്നര മാസത്തിനുള്ളിൽ 80 മുതൽ 90 ശതമാനം വരെ സ്വത്തുക്കളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.
Watch Video
Adjust Story Font
16

