Quantcast

വഖഫ് ബോർഡ് സാമ്പത്തിക പ്രതിസന്ധിയിൽ; സർക്കാർ നൽകാനുള്ളത് കോടികൾ

ധനസഹായം ആവശ്യപ്പെട്ട് വഖഫ് ബോർഡ് സംസ്ഥാന സർക്കാരിന് അയച്ച കത്ത് മീഡിയവണിന് ലഭിച്ചു

MediaOne Logo

Web Desk

  • Published:

    20 Nov 2021 5:17 AM GMT

വഖഫ് ബോർഡ് സാമ്പത്തിക പ്രതിസന്ധിയിൽ; സർക്കാർ നൽകാനുള്ളത് കോടികൾ
X

വഖഫ് ബോർഡ് സാമ്പത്തിക പ്രതിസന്ധിയിൽ. കോടിക്കണക്കിന് രൂപയാണ് സർക്കാർ ബോർഡിന് നൽകാനുള്ളത്.സാമൂഹികക്ഷേമ പെൻഷൻ അപേക്ഷകൾ തീർപ്പാക്കാനായി ലഭിക്കാനുള്ളത് എട്ടുകോടി രൂപയാണ്. ഒരുമാസം 72 ലക്ഷം രൂപ ഭരണചെലവ് വരുന്ന ബോർഡിന് സംസ്ഥാന സർക്കാർ ഒരു വർഷം നൽകുന്നത് 70 ലക്ഷം രൂപ മാത്രമാണ്.

ധനസഹായം ആവശ്യപ്പെട്ട് വഖഫ് ബോർഡ് സംസ്ഥാന സർക്കാരിന് അയച്ച കത്ത് മീഡിയവണിന് ലഭിച്ചു. മൂന്ന് തരത്തിലുള്ള സാമ്പത്തിക സഹായം സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്നാണ് വഖഫ് ബോർഡിൽ കത്തിലൂടെ അറിയിച്ചിരിക്കുന്നത്.

പുതിയ വഖഫ് ബോർഡ് ചെയർമാൻ അധികാരമേറ്റത്തിന് ശേഷം വഖഫ് മന്ത്രിയെ പോയി കണ്ടെങ്കിലും ധനകാര്യവകുപ്പ് അനുമതി നൽകാത്തതിനാൽ തുക അനുവദിക്കാൻ കഴിയില്ലെന്നാണ് വഖഫ് മന്ത്രി അറിയിച്ചത്. സർക്കാർ ഒരു വർഷം അനുവദിക്കുന്ന തുക കൊണ്ട് ഒരു മാസത്തെ ആവശ്യങ്ങൾക്ക് പോലും തികയുന്നില്ലെന്ന് വഖഫ് ബോർഡ് അയച്ച കത്തിൽ പറയുന്നുണ്ട്.


Waqf Board in financial crisis. The government has to pay crores of rupees to the board. The State Government pays only `70 lakh a year to the Board which incurs an administrative cost of` 72 lakh per month.

TAGS :

Next Story