Quantcast

വഖഫ് ഭൂമി കൈമാറ്റം; സ്വകാര്യ ട്രസ്റ്റിന് അനുകൂലമായി വഖഫ് ബോർഡ് നടപടി എടുത്തതായി ആക്ഷേപം

ഈ ഭൂമി ബാങ്കിൽ പണയം വെച്ച് 40 ലക്ഷം രൂപയുടെ വായ്പ എടുത്തതായും പരാതിയുണ്ട്

MediaOne Logo

Web Desk

  • Published:

    16 Dec 2021 1:15 AM GMT

വഖഫ് ഭൂമി കൈമാറ്റം; സ്വകാര്യ ട്രസ്റ്റിന് അനുകൂലമായി വഖഫ് ബോർഡ് നടപടി എടുത്തതായി ആക്ഷേപം
X

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ വഖഫ് ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറിയ സംഭവത്തിൽ സ്വകാര്യ ട്രസ്റ്റിന് അനുകൂലമായ നടപടി വഖഫ് ബോർഡ് എടുത്തതായി ആക്ഷേപം. കുറ്റിക്കാട്ടൂർ മുസ് ലിം ജമാഅത്തിന് കീഴിലിലെ ഭൂമിയാണ് കുറ്റിക്കാട്ടൂർ ഓർഫനേജ് കമ്മറ്റിക്ക് എഴുതി നൽകിയത്. ഈ ഭൂമി ബാങ്കിൽ പണയം വെച്ച് 40 ലക്ഷം രൂപയുടെ വായ്പ എടുത്തതായും പരാതിയുണ്ട്.

1987 ലാണ് കുറ്റിക്കാട്ടൂർ മുസ് ലിം ജമാഅത്ത് കമ്മറ്റി കുറ്റിക്കാട്ടൂർ യത്തീംഖാന ആരംഭിച്ചത്. രണ്ടേക്കർ 10 സെന്റ് സ്ഥലം പല ഘട്ടങ്ങളിലായി വാങ്ങുകയും ചെയ്തു. എന്നാൽ 1999 ൽ ഈ ഭൂമി പുതുതായുണ്ടാക്കിയ കുറ്റിക്കാട്ടൂർ യത്തീംഖാന കമ്മറ്റിക്ക് കൈമാറി. വഖഫ് ബോർഡിന്റെ അനുമിതിയില്ലാതെയായിരുന്ന കൈമാറ്റം. ജമാഅത്ത് കമ്മറ്റിയിലെ ഏതാനും പേർ ബന്ധുക്കളെയും മറ്റും ഉൾപ്പെടുത്തി രൂപീകരിച്ച ട്രസ്റ്റിനാണ് ഭൂമി കൈമാറിയത്. പുതിയ ജമാഅത്ത് കമ്മറ്റി വന്നതോടെ പരാതി വന്നു. ഭൂമി കൈമാറ്റം റദ്ദാക്കി വഖഫ് ട്രൈബ്യൂണൽ വിധിക്കുകയും ചെയ്തു.

ഭൂമി കൈമാറിയതിനെതിരെ പരാതി അവഗണിക്കുകയും ഓർഫനേജ് കമ്മറ്റിക്ക് രജിസ്‌ട്രേഷന് നൽകുകയും ചെയ്ത വഖഫ് ബോർഡ് നടപടിയിലും ജമാഅത്ത് കമ്മറ്റിക്ക് പരാതിയുണ്ട്. ഭൂമി കൈമാറ്റം റദ്ദാക്കിയ വഖഫ് ട്രൈബ്യൂണൽ വിധിക്കെതിരെ ഓർഫനേജ് കമ്മറ്റിക്കാർ ഹൈക്കോാടതിയെ സമീപിച്ചതിനെ തുടർന്ന് കോടതിയുടെ പരിഗണയിലാണ് ഇപ്പോൾ ഈ വിഷയം.

TAGS :

Next Story