Quantcast

'സാമൂഹ്യമാധ്യമങ്ങളിലൂടെയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുത്'; തിരു. മെഡി. കോളജിലെ വകുപ്പ് മേധാവിമാർക്ക് മുന്നറിയിപ്പ്

ചട്ടലംഘനം ഉണ്ടായാൽ കർശന നടപടിയെന്നും പ്രിൻസിപ്പല്‍ മുന്നറിയിപ്പ് നല്‍കി

MediaOne Logo

Web Desk

  • Published:

    19 Aug 2025 7:55 AM IST

സാമൂഹ്യമാധ്യമങ്ങളിലൂടെയോ മാധ്യമങ്ങളിലൂടെയോ   പരസ്യ പ്രതികരണം നടത്തരുത്; തിരു. മെഡി. കോളജിലെ   വകുപ്പ് മേധാവിമാർക്ക് മുന്നറിയിപ്പ്
X

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ വകുപ്പ് മേധാവിമാർക്ക് നിർദേശം നൽകി പ്രിൻസിപ്പൽ. സർവീസ് ചട്ടങ്ങൾ ലംഘിക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങൾ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുതെന്നുമാണ് നിര്‍ദേശം. ചട്ടലംഘനം ഉണ്ടായാൽ കർശന നടപടിയെന്നും പ്രിൻസിപ്പല്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ചേർന്ന വകുപ്പ് മേധാവിമാരുടെ യോഗത്തിലാണ് പ്രിൻസിപ്പലിന്റെ നിർദേശം.

സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുപറച്ചിൽ നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ.മോഹൻ ദാസിന് കഴിഞ്ഞദിവസം മെമ്മോ നല്‍കിയിരുന്നു. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വകുപ്പുമായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നായിരുന്നു മെമ്മോ. മെമ്മോ വന്നതിന് പിന്നാലെ വകുപ്പ് മേധാവി ക്ഷമാപണം നടത്തി.ഇനി സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരണം നടത്തില്ലെന്ന് മെമ്മോക്ക് ഡോ. മോഹൻ ദാസ് മറുപടി നൽകി. കെ സോട്ടോ പരാജയമാണെന്നായിരുന്നു ഡോ.മോഹൻദാസിന്റെ കുറിപ്പ്.


TAGS :

Next Story