Quantcast

പി.എം ആർഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; മഹാരാജാസ് കോളേജ് പരീക്ഷാ കണ്‍ട്രോളർക്ക് താക്കീത്

സോഫ്റ്റ്‍വെയറിലെ തകരാറ് ശ്രദ്ധയില്‍ പെട്ടിട്ടും പരീക്ഷാ കണ്‍ട്രോളർ തിരുത്താന്‍ ഇടപെട്ടില്ല

MediaOne Logo

Web Desk

  • Updated:

    2023-11-10 07:00:37.0

Published:

10 Nov 2023 6:59 AM GMT

p m arsho
X

പി.എം ആര്‍ഷോ

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ എഴുതാത്ത പരീക്ഷ വിജയിച്ചെന്ന വിവാദത്തില്‍ മഹാരാജാസ് കോളജ് പരീക്ഷാ കണ്‍ട്രോളർക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്.

സോഫ്റ്റ്‍വെയറിലെ തകരാറ് ശ്രദ്ധയില്‍ പെട്ടിട്ടും പരീക്ഷാ കണ്‍ട്രോളർ തിരുത്താന്‍ ഇടപെട്ടില്ല. തെറ്റ് ആവർത്തിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. എസ്. എഫ്.ഐ സംസ്ഥാന സെക്രട്ടറിയും മഹാരാജാസ് കോളജ് വിദ്യാർഥിയുമായ പി.എം ആർഷോ മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷക്ക് ഹാജരായിരുന്നില്ല. എന്നാല്‍ എന്‍.ഐ.സി സോഫ്റ്റ്‍വെയറില്‍ ആർഷോ വിജയിച്ചതായി രേഖപ്പെടുത്തി.

വിവാദമായതോടെ മാർക്ക് ലിസ്റ്റ് വെബ്സൈറ്റില്‍ നിന്ന് നീക്കുകയും പിന്നീട് തിരുത്തി പ്രസിദ്ധീകരിക്കുകയും ചെയ്തു. രാഷ്ട്രീയ വിവാദമായി മാറിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് പരീക്ഷാ കണ്‍ട്രോളറെ കോളജ് വിദ്യാഭ്യാസ ഡയറക്ടർ താക്കീത് ചെയ്തത്.

വെബ്സൈറ്റില്‍ തെറ്റായ വിവരം വന്നത് ശ്രദ്ധയില്‍പെട്ടിട്ടും അത് യഥാസമയം തിരുത്തുന്നതില്‍ പരീക്ഷാ കണ്‍ട്രോളർക്ക് വീഴ്ച സംഭവിച്ചു. ജാഗ്രത പുലർത്തിയിരുന്നെങ്കില്‍ കോളജിലെ പരീക്ഷാ സംവിധാനത്തെ തന്നെ സംശയത്തിന്റെ നിഴലിലാക്കിയ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. കൃത്യനിർവഹണത്തില്‍ വീഴ്ച വരുത്തിയാല്‍ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും കോളജ് വിദ്യാഭ്യാസ ഡയറക്ടർ പരീക്ഷാ കണ്‍ട്രോളർക്കയച്ച കത്തിലുണ്ട്. വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആർഷോയുടെ പരാതിയില്‍ കോളജ് പ്രിന്‍സിപ്പലിനെയും ഒരു മാധ്യമ പ്രവർത്തകയെും പൊലീസ് ചോദ്യം ചെയ്തിരുന്നു. മാധ്യമപ്രവർത്തകക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് പൊലീസ് പിന്നീട് ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കുകയും ചെയ്തു.



TAGS :

Next Story