താമരശ്ശേരിയിൽ കിണറുകളിലെ വെള്ളത്തിന് നീല നിറം; ആശങ്കയില്‍ വീട്ടുകാര്‍
ആരോഗ്യവകുപ്പ് അധികൃതരെത്തി വെള്ളത്തിന്‍റെ സാമ്പിൾ ശേഖരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ കിണറുകളിൽ വെള്ളത്തിന് നീല നിറം. കാരാടി തോട്ടക്കര ഭാഗത്തെ കിണറുകളിലെ വെള്ളമാണ് നീല നിറമായത്. തോട്ടക്കര ഷിനോബിൻ്റെ വീട്ടിലും അബ്ദുൾ അസീസിൻ്റെ വീട്ടിലുമാണ് നിറ വ്യത്യാസം കണ്ടത്.
സംഭവം ആരോഗ്യവകുപ്പിനെയും ഗ്രാമപഞ്ചായത്ത് അധികൃതരെയും അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വെള്ളത്തിന്‍റെ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് നിറം കൂടിക്കൂടി വന്നെന്നും എന്നാല്‍ വെള്ളത്തിന് ദുര്‍ഗന്ധമില്ലെന്നും വീട്ടുകാര്‍ പറയുന്നു. ഇരു കിണറിനും സമീപം ഒരു തോട് ഒഴുകുന്നുണ്ട്.ഇതിലെ വെള്ളത്തിന് നിറവ്യത്യാസമില്ല.
നിറവ്യത്യാസം കണ്ടതിന് പിന്നാലെ വീട്ടുകാര്‍ വെള്ളം ഉപയോഗിക്കുന്നില്ല. ആരോഗ്യവകുപ്പ് അധികൃതരെത്തി വെള്ളത്തിന്‍റെ സാമ്പിൾ ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഫലം വന്നാല്‍ മാത്രമേ നിറവ്യത്യാസത്തിന്‍റെ യഥാര്‍ഥ കാരണം അറിയാനാകൂ.
Adjust Story Font
16

