വയനാട് ഡിസിസി മുൻ ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യ: കെ. സുധാകരന്റെ മൊഴിയെടുത്തു
കണ്ണൂർ നടാലിലെ സുധാകരന്റെ വീട്ടിലെത്തിയാണു ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴിയെടുത്തത്.

കണ്ണൂർ: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ മൊഴിയെടുത്തു.
കണ്ണൂർ നടാലിലെ സുധാകരന്റെ വീട്ടിലെത്തിയാണു ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴിയെടുത്തത്. വിജയൻ കെപിസിസി അധ്യക്ഷന് എഴുതിയ കത്തിലെ വിവരങ്ങളാണ് പൊലീസ് ചോദിച്ചറിഞ്ഞത്. കത്തിനെപ്പറ്റിയുള്ള ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയെന്ന് സുധാകരന്‍ പറഞ്ഞു.
എൻ.എം വിജയന്‍റെ ആത്മഹത്യാ കേസില്‍ വയനാട് ഡിസിസി ഓഫിസിൽ നേരത്തേ പൊലീസ് പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കേസിനെപ്പറ്റി കൂടുതൽ പ്രതികരിക്കാനില്ലെന്ന് ബത്തേരി ഡിവൈഎസ്പി പറഞ്ഞു.
watch video report
Next Story
Adjust Story Font
16

