Quantcast

വയനാട് പുനരധിവാസം : തറക്കല്ലിടൽ അടുത്ത മാസം

മുഖ്യമന്ത്രിയുടെ ഉന്നത തലയോഗം ഇന്ന് ചേരും

MediaOne Logo

Web Desk

  • Updated:

    2025-02-17 09:28:01.0

Published:

17 Feb 2025 12:29 PM IST

വയനാട് പുനരധിവാസം : തറക്കല്ലിടൽ അടുത്ത മാസം
X

മുണ്ടക്കൈ: വയനാട് പുനരധിവാസം ടൗൺഷിപ്പിന്റെ തറക്കല്ലിടൽ മാർച്ചിൽ നടക്കും.മുഖ്യമന്ത്രിയുടെ ഉന്നത തലയോഗം ഇന്ന്. യോഗത്തിൽ കേന്ദ്ര വായ്പാ വിനിയോഗം ചർച്ച ചെയ്യും.

മാർച്ച് മാസം അവസാനത്തിൽ കേന്ദ്ര വായ്പ ചിലവഴിച്ച് കണക്ക് നൽകണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് വയനാട് പുനരധിവാസം വേഗത്തിലാക്കാനുള്ള നീക്കം സർക്കാർ നടത്തുന്നത്. മാർച്ച് മാസത്തിൽ തന്നെ തറക്കലിടാനാണ് സർക്കാർ തീരുമാനം. ഇതിനുള്ള ഉന്നത തലയോഗം ഇന്ന് ചേരും. റവന്യു മന്ത്രിയും ചീഫ് സെക്രട്ടറിയും ദുരന്ത നിവാരണ വകുപ്പ് മെമ്പർ സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര വായ്പാ വിനിയോഗത്തെ കുറിച്ചും ചർച്ച ചെയ്യും.

ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിലാണ്. വില നിർണ്ണയത്തിന് ശേഷം ഈ മാസം എസ്റ്റേറ്റുകൾ ഏറ്റെടുക്കും.

TAGS :

Next Story