Quantcast

വയനാട് പുനരധിവാസം: ഡൽഹിയിൽ രണ്ട് ദിവസത്തെ സമരം തുടങ്ങി എൽഡിഎഫ്

ദുരിതബാധിതർ ഉൾപെടെയുള്ളവരെ ജന്ദർമന്ദർ സമരവേദിയിലെത്തിച്ച് എൽഡിഎഫാണ് സമരം സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-02-24 16:23:29.0

Published:

24 Feb 2025 9:47 PM IST

വയനാട് പുനരധിവാസം: ഡൽഹിയിൽ രണ്ട് ദിവസത്തെ സമരം തുടങ്ങി എൽഡിഎഫ്
X

മുണ്ടക്കൈ: വയനാട് ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രം ഉടൻ ഫണ്ട് നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ രണ്ട് ദിവസത്തെ സമരം തുടങ്ങി.

ദുരിതബാധിതർ ഉൾപെടെയുള്ളവരെ ജന്ദർമന്ദർ സമരവേദിയിലെത്തിച്ച് എൽഡിഎഫാണ് സമരം സംഘടിപ്പിച്ചത്. സമരത്തിന് പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാരും പാർട്ടി നേതാക്കളുമെത്തി. കേന്ദ്ര അവഗണക്ക് ഒറ്റ കെട്ടായി സമരം ചെയ്യണമെന്ന് ആംആദ്മി എംപിയും രാജ്യസഭാ കക്ഷിനേതാവുമായ സഞ്ജയ് സിംഗ് ആവശ്യപ്പെട്ടു.

ഇതേ ആവശ്യം ഉന്നയിച്ച് വയനാട് കലക്ടറേറ്റിന് മുന്നിൽ ജനകീയ ആക്ഷൻ കമ്മിറ്റി നിരാഹാര സമരത്തിലാണ്. രണ്ട് ടൗൺഷിപ്പുകളും ഉടൻ പൂർത്തിയാക്കുക, പത്ത് സെന്റ് ഭൂമി അനുവദിക്കുക, തുടർ ചികിത്സ ഉറപ്പാക്കുക, കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ഉരുൾപൊട്ടലുണ്ടായി മാസങ്ങൾ പിന്നിടുമ്പോഴാണ് ദുരിതബാധിതർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇരകളുടെ ഒരു കൂട്ടായ്മ ഇന്നലെ ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്തിയിരുന്നു.

TAGS :

Next Story