വയനാട് ടൗൺഷിപ്പ്: 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽദാനം ഫെബ്രുവരി 25ന്
ആകെയുള്ള 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിന് മുമ്പായി ഭൂമിയും വീടും നൽകി പൂർണ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

- Published:
19 Feb 2026 5:31 PM IST

വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് യാഥാർഥ്യമാകുന്നു. 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽദാനം ഫെബ്രുവരി 25ന് നടക്കും. ആകെയുള്ള 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിന് മുമ്പായി ഭൂമിയും വീടും നൽകി പൂർണ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും എന്നാണ് അന്ന് തീരുമാനമെടുത്തത്. ആ വാക്കുകൾ യാഥാർഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങൾ നൽകാനല്ല, നടപ്പാക്കാനാണ് സർക്കാർ എന്ന വിശ്വാസത്തിന് 10 വർഷത്തെ പ്രവർത്തനമുദ്ര ചാർത്തുന്ന നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരിതബാധിതർക്ക് കോൺഗ്രസ് നിർമിച്ച് നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഫെബ്രുവരി 26ന് രാഹുൽ ഗാന്ധി നിർവഹിക്കും. 100 വീടുകളാണ് ആകെ നിർമിച്ചു നൽകുന്നത്. ഇതിൽ 50 വീടുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്.
Adjust Story Font
16
