Quantcast

രാഗ റെയിലെന്ന് പേരിട്ടാലും കുഴപ്പമില്ല; കെ-റെയിലിന് ബദല്‍ വേണം -തോമസ് ഐസക്

ഖജനാവില്‍ നയാപൈസയില്ലെന്ന് പറയുന്നവര്‍ ആശവേതന വര്‍ധനവ്, ക്ഷേമപെന്‍ഷന്‍ എന്നിവ എങ്ങനെ നല്‍കുമെന്നും തോമസ് ഐസക് ചോദിച്ചു

MediaOne Logo

Web Desk

  • Updated:

    2026-05-20 12:05:36.0

Published:

20 May 2026 4:14 PM IST

Thomas Issac
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കെറെയില്‍ പദ്ധതി റദ്ദാക്കിയതില്‍ അദ്ഭുതമില്ലെന്ന മുന്‍ ധനമന്ത്രി തോമസ് ഐസക്. യുഡിഎഫ് അതിന് നേരത്തെ എതിരായിരുന്നു. എന്നാല്‍, കെറെയില്‍ പദ്ധതിക്ക് പകരം എന്താണെന്ന് യുഡിഎഫ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് രാഗറെയില്‍ എന്ന് പേരിട്ടാലും കുഴപ്പമില്ലെന്നന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖജനാവില്‍ നയാപൈസയില്ലെന്ന് പറയുന്നവര്‍ ആശവേതന വര്‍ധനവ്, ക്ഷേമപെന്‍ഷന്‍ എന്നിവ എങ്ങനെ നല്‍കുമെന്നും തോമസ് ഐസക് ചോദിച്ചു.കേരളത്തിന്റെ വളർച്ച 25 വർഷങ്ങൾക്കപ്പുറം കണ്ട്മുന്നോട്ടുവച്ച വികസന പദ്ധതി യായിരുന്നു കെ-റെയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.കേന്ദ്ര സർക്കാർ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പാതിവഴിയിൽ നിന്നുപോയി.അതിപ്പോൾ പൂർണ്ണമായും നിർത്തലാക്കി എന്ന് മാത്രമെയുള്ളുവെന്നും എം.വി.ഗോവിന്ദൻ പ റഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കെ.റെയിലിന്റെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികളെല്ലാം നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.2020 ലെ പദ്ധതി വിജ്ഞാപനം ചെയ്തുള്ള ഉത്തരവും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കി. സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കാനുള്ള ശിപാര്‍ശ നല്‍കും. കോടതിയിലാണ് ശിപാര്‍ശ നല്‍കുക പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞ കുറ്റികള്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഗസ്ത് 31 നകം കാലാവധി തീരുന്ന പിഎസ്‌സി റാങ്ക് ലിസ്റ്റ് നവംബര്‍ 30 വരെ നീട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗാര്‍ഥികളുടെ വികാരം കണക്കിലെടുത്താണ് തീരുമാനം. പ്രകടനപത്രികയില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികള്‍ ഇന്നുമുതല്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കും വി.ഡി സതീശന്‍ മറുപടി പറഞ്ഞു. വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു. ലോക്ഭവന്‍ തീരുമാനപ്രകാരമാണ് വന്ദേമാതരം പൂര്‍ണമായും ആലപിച്ചത്.ആലപിച്ചു തുടങ്ങിയപ്പോഴാണ് അറിഞ്ഞത്. പകുതിക്ക് നിര്‍ത്തിക്കാന്‍ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

സത്യപ്രതിജ്ഞ ചടങ്ങില്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും മുഖ്യമന്ത്രി ചോദിച്ചു. അമ്മയുടെ പേര് കൂടി പറയാത്തതില്‍ എനിക്ക് സങ്കടമുണ്ട്. ഞാന്‍ എംഎല്‍എ ആകുന്നതിനു മുന്‍പ് മരിച്ചുപോയവരാണ് ഇരുവരും. മാതാപിതാക്കളുടെ പേര് പറയുന്നത് അഭിമാനമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ികിത്സ പിഴവുമൂലം മരണപ്പെട്ട കൊല്ലത്തെ വേണുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

TAGS :

Next Story