Quantcast

സാങ്കേതികതയുടെ പേരു പറഞ്ഞ് സംഘ്പരിവാറിന് കേരളത്തെ തീറെഴുതാനുള്ള സിപിഎം അജണ്ടക്കെതിരെ ജാഗ്രത പുലർത്തണം; വെൽഫെയർ പാർട്ടി

വാർഡിലെ വോട്ടുകളിൽ വംശീയ ധ്രുവീകരണമുണ്ടാക്കി വിദ്വേഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതിനെതിരെ കേരളത്തിലെ ജനങ്ങൾ ജനാധിപത്യ ജാഗ്രതയോടെ പ്രക്ഷോഭത്തിനിറങ്ങേണ്ട സമയം അതിക്രമിച്ചുവെന്നും വെൽഫെയർ പാർട്ടി

MediaOne Logo

Web Desk

  • Published:

    21 Sept 2025 9:17 PM IST

Plus one temporary batches are not the solution: welfare party
X

കോഴിക്കോട്: ചാലപ്പുറത്തെ ആകെയുള്ള കേവലം 7295 വോട്ടർമാരിൽ നിന്ന് 3243 വോട്ടർമാരെ 8659 വോട്ടർമാരുള്ള മുഖദാറിലേക്ക് മതാടിസ്ഥാനത്തിൽ വോട്ട് ചോരി നടത്തിയത് സാങ്കേതികതയുടെ പേരു പറഞ്ഞ് സംഘ്പരിവാറിന് കേരളത്തെ തീറെഴുതാനുള്ള സിപിഎമ്മിന്റെ അപകടകരമായ രാഷ്ട്രീയ അജണ്ടയാണെന്ന് വെൽഫെയർ പാർട്ടി കോർപ്പറേഷൻ ഇലക്ഷൻ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

വോട്ടർ പട്ടികയെ ഒളിമറയാക്കി കേരളത്തിൽ ആർഎസ്എസിന് അടിത്തറ പാകുന്നത് ഡീലിമിറ്റേഷൻ സാങ്കേതികതയുടെ പേരു പറഞ്ഞാണ്. വാർഡിലെ വോട്ടുകളിൽ വംശീയ ധ്രുവീകരണമുണ്ടാക്കി വിദ്വേഷ രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതിനെതിരെ കേരളത്തിലെ ജനങ്ങൾ ജനാധിപത്യ ജാഗ്രതയോടെ പ്രക്ഷോഭത്തിനിറങ്ങേണ്ട സമയം അതിക്രമിച്ചുവെന്നും കോഴിക്കോട് കോർപ്പറേഷൻ ഇലക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

പ്രസിഡൻറ് എം.എ ഖയ്യൂം ഉദ്ഘാടനം ചെയ്ത യോഗത്തിൽ, ടി സി സജീർ, ഇസ്മയിൽ പാലക്കണ്ടി, നിഹാസ് നടക്കാവ്, നിസാർ മീൻചന്ത, സമീർ മീഞ്ചന്ത, അയ്യൂബ് കുറ്റിച്ചിറ, യൂസുഫ് മൂഴിക്കൽ, സുഫീറ എരമംഗലം, അലിയ്യുൽ അക്ബർ, ഷാഹാസമാൻ തുടങ്ങിയവർ പങ്കെടുത്തു

TAGS :

Next Story