Quantcast

'മതനിരപേക്ഷ ചേരിയിലെ വലിയ നഷ്ടം': കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് വെൽഫെയർ പാർട്ടി

'രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുന്നവരോടും സൗഹൃദം കാത്തു സൂക്ഷിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു'

MediaOne Logo

Web Desk

  • Updated:

    2022-10-01 17:30:49.0

Published:

1 Oct 2022 5:20 PM GMT

മതനിരപേക്ഷ ചേരിയിലെ വലിയ നഷ്ടം: കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് വെൽഫെയർ പാർട്ടി
X

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കൊടിയേരി ബാലകൃഷ്ണന്റെ വിയോഗം മതനിരപേക്ഷ ചേരിയിലെ വലിയ നഷ്ടമാണെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.

"കേരള രാഷ്ട്രീയത്തിലെ ശക്തനും പരിചയ സമ്പന്നനുമായ നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുന്നവരോടും സൗഹൃദം കാത്തു സൂക്ഷിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു". ഹമീദ് വാണിയമ്പലം പറഞ്ഞു.

TAGS :

Next Story