ഗസ്സയിലേക്കുള്ള ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി
തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

Photo | MediaOne
തൃശൂർ: ഗസ്സയിലേക്ക് സഹായവുമായി പോയ ഫ്ളോട്ടില ബോട്ടിൽ ഉള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ജില്ലാ ഓഫിസ് പരിസരത്ത് നിന്നും ആരംദിച്ച പന്തം കൊളുത്തി പ്രകടനം തൃശൂർ കോർപ്പറേഷന് മുൻവശം സമാപിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. കെഎസ് നിസാർ ഉദ്ഘാടനം ചെയ്തു.
ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ അവസാന ബോട്ടും ഇസ്രായേൽ ഇന്നലെ പിടിച്ചെടുത്തിരുന്നു. ഇസ്രായേൽ സേനയുടെ അതിക്രമം അതിജീവിച്ച് മുന്നേറിയ ഏക ബോട്ടായിരുന്നു മാരിനേറ്റ്. ബുധനാഴ്ച പുലർച്ചെ 120 നോട്ടിക്കൽ മൈൽ എന്ന അപകടമേഖലയിൽ പ്രവേശിച്ചതിനു പിന്നാലെയാണ് ഇസ്രായേൽ സേന ഫ്ലോട്ടിലയിലെ 42 ബോട്ടുളെയും നിയവിരുദ്ധമായി തടഞ്ഞതും ആക്ടിവിസ്റ്റുകളെ തടവിലാക്കിയതും. ആഗോള പ്രതിഷേധം വകവയ്ക്കാതെയാണ് ഇസ്രായേൽ നടപടി.
Adjust Story Font
16

