Quantcast

സംസ്ഥാനത്ത് നിര്‍മാണത്തൊഴിലാളികളുടെ ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയിട്ട് ഒന്നേകാല്‍ വര്‍ഷം

പ്രതിമാസം 1600 രൂപ വീതം നൽകേണ്ട നിര്‍മാണത്തൊഴിലാളി ക്ഷേമനിധി പെൻഷനാണ് 15 മാസമായി മുടങ്ങിയത്

MediaOne Logo

Web Desk

  • Published:

    12 Feb 2025 10:39 AM IST

pension
X

കോഴിക്കോട്: സംസ്ഥാനത്ത് നിര്‍മാണത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയിട്ട് ഒന്നേകാല്‍ കൊല്ലം. പെന്‍ഷന്‍ മുടങ്ങിയതോടെ വയോധികരായ മൂന്നര ലക്ഷത്തോളം പേര്‍ കടുത്ത ദുരിതത്തിലാണ്. മറ്റു ആനുകൂല്യങ്ങള്‍ വിതരണം ചെയ്തുതുടങ്ങിയെങ്കിലും 2024 മാര്‍ച്ച് വരെയുള്ളത് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്.

പ്രതിമാസം 1600 രൂപ വീതം നല്‍കേണ്ട നിര്‍മാണത്തൊഴിലാളി ക്ഷേമനിധി പെന്‍ഷനാണ് 15 മാസമായി മുടങ്ങിയത്. ആകെ കുടിശ്ശിക 900 കോടിക്കടുത്ത്. നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അംഗങ്ങള്‍ പ്രതിമാസം 50 രൂപ വീതം അടയ്ക്കുന്നുണ്ട്.. കെട്ടിട ഉടമകളില്‍ നിന്ന് നിര്‍മാണച്ചെലവിന്‍റെ ഒരു ശതമാനവും സെസായി ക്ഷേമനിധിയിലേക്ക് പിരിച്ചെടുക്കുന്നുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ആനുകൂല്യങ്ങള്‍ മുടങ്ങിയതെന്ന ചോദ്യമാണ് തൊഴിലാളികള്‍ ഉയര്‍ത്തുന്നത്.



TAGS :

Next Story