Quantcast

ക്ഷേമ പെൻഷൻ അവകാശമല്ല, സഹായമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ

''പെൻഷൻ എപ്പോൾ വിതരണം ചെയ്യണമെന്ന് തീരുമാനിക്കുന്നത് സർക്കാറാണ്''

MediaOne Logo

Web Desk

  • Updated:

    2024-04-09 07:17:12.0

Published:

9 April 2024 7:08 AM GMT

ക്ഷേമ പെൻഷൻ അവകാശമല്ല, സഹായമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ
X

കൊച്ചി: ക്ഷേമ പെന്‍ഷന്‍ പൗരന്‍മാരുടെ അവകാശമല്ലെന്നും സഹായം മാത്രമാണെന്നും സംസ്ഥാന സർക്കാർ. പെന്‍ഷന്‍ വിതരണം എപ്പോള്‍ നടത്തണമെന്ന് സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സാമൂഹ്യപെൻഷൻ വൈകുന്നതിനെതിരായ പൊതുതാൽപര്യ ഹരജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

ക്ഷേമ പെന്‍ഷന്‍ അവകാശമല്ല. സർക്കാരിന്റെ നയമപരമായ തീരുമാനത്തിന്റെ ഭാഗമായുള്ള സഹായം മാത്രമാണത്. നിയമം അനുശാസിക്കുന്ന പെന്‍ഷന്‍റെ ഗണത്തില്‍ ക്ഷേമ പെന്‍ഷന്‍ പെടുന്നില്ലെന്നും സത്യവാങ്മൂലം പറയുന്നു. 45 ലക്ഷത്തിലധികം പേർക്കാണ് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. 900 കോടി രൂപ ഒരു മാസം ഇതിനായി ചെലവഴിക്കുന്നു. വെല്‍ഫെയർ പെന്‍ഷനുകള്‍ക്കായി വേറെയും 90 കോടി ചെലവഴിക്കുന്നുണ്ട്. ഫണ്ടിന്റെ അപര്യാപ്തതയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണം.

2023 ജൂണ്‍ മുതലുള്ള കേന്ദ്രവിഹിതം കിട്ടാനുണ്ട്. രണ്ട് മാസത്തെ പെന്‍ഷന്‍ അടുത്ത ആഴ്ച വിതരണം ചെയ്യും. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സമയത്ത് പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.


TAGS :

Next Story