Quantcast

കൊല്ലത്ത് കിണറിടിഞ്ഞ് തൊഴിലാളി കിണറ്റിൽ കുടുങ്ങി

കല്ലുംപുറം സ്വദേശി വിനോദാണ് കിണറ്റിൽ അകപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    25 July 2023 3:32 PM IST

കൊല്ലത്ത് കിണറിടിഞ്ഞ് തൊഴിലാളി കിണറ്റിൽ കുടുങ്ങി
X

കൊല്ലം: കൊല്ലം രാമൻകുളങ്ങരയിൽ കിണറിടിഞ്ഞു. കിണറിന് കുഴിയെടുക്കുന്നതിനിടെയാണ് അപകടം നടന്നത്. കല്ലുംപുറം സ്വദേശി വിനോദാണ് കിണറ്റിൽ അകപ്പെട്ടത്.ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വിനോദിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.വിനോദിന്റെ തല ഉൾപ്പെടെയുള്ള ഭാഗം മണ്ണിന് പുറത്തെത്തിച്ചിട്ടുണ്ട്.

രണ്ടുദിവസമായി ഇവിടെ കിണറിന്റെ ജോലികൾ നടന്നുവരികയായിരുന്നു. രണ്ടുപേരാണ് കിണറിനുള്ളിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് വിവരം. മണ്ണിടിഞ്ഞപ്പോൾ വിനോദ് അതിനുള്ളിൽ കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ പെട്ടന്ന് പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.


TAGS :

Next Story