Quantcast

സുൽത്താൻ ബത്തേരിയിലിറങ്ങിയ കാട്ടാന ഇന്ന് കൂട്ടിലായേക്കും; തെരച്ചില്‍ ഊർജിതമാക്കി വനംവകുപ്പ്

ഇന്നലെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-08 00:50:56.0

Published:

8 Jan 2023 6:17 AM IST

സുൽത്താൻ ബത്തേരിയിലിറങ്ങിയ കാട്ടാന ഇന്ന് കൂട്ടിലായേക്കും; തെരച്ചില്‍ ഊർജിതമാക്കി വനംവകുപ്പ്
X

വയനാട്: കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി നഗരമധ്യത്തിലിറങ്ങിയ കാട്ടാന ഇന്ന് കൂട്ടിലായേക്കും. മയക്കുവെടിവെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടതോടെ ആനക്കായുള്ള തെരച്ചിൽ വനംവകുപ്പ് ഊർജിതമാക്കി. കുങ്കിയാങ്കളുടെയും മയക്കുവെടി വിദഗ്ധ സംഘത്തിൻ്റെയും നേതൃത്വത്തിലാണ് ആനക്കായുള്ള തെരച്ചിൽ.

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നഗരമധ്യത്തിൽ കാട്ടാനയിറങ്ങിയത്. സുൽത്താൻ ബത്തേരി പള്ളിക്കണ്ടി സ്വദേശി തമ്പി എന്നയാളെ എടുത്തെറിഞ്ഞ കാട്ടാന ഏറെ നേരം പ്രദേശത്ത് പരിഭ്രാന്തി പരത്തി. നേരത്തെ തമിഴ്നാട് ദേവർശോലയിൽ രണ്ട് പേരെ കൊലപ്പെടുത്തുകയും നിരവധി വീടുകൾ തകർക്കുകയും ചെയ്ത പിഎം 2 എന്ന മോഴയാനയാണ് ബത്തേരിയിലിറങ്ങിയത് എന്ന് സ്ഥിരീകരിച്ചതോടെ ആനയെ മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമുയർന്നു.

ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങിയത്. ഇന്നലെ ഇരുട്ട് വീണതോടെ മയക്കുവെടി വെക്കാനുള്ള ശ്രമം താൽക്കാലികമായി നിർത്തിവെച്ച വനംവകുപ്പ് ഇന്നത്തോടെ ആനയെ മയക്കുവെടിവെച്ച് പിടികൂടാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്

TAGS :

Next Story