Quantcast

മംഗളൂരുവിൽ നടന്നത് ഹിന്ദുത്വ വംശീയതയുടെ ആൾക്കൂട്ട കൊലപാതകം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

ദക്ഷിണ കന്നഡ കേന്ദ്രീകരിച്ചുള്ള ആർഎസ്എസ് ഗുണ്ടാസംഘങ്ങൾക്കെതിരെ കർണാടക സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ​ഗഫൂർ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    30 April 2025 8:42 PM IST

Sangh Parivar behind AI hatred against Muslim women Says Fraternity Movement
X

Photo|Special Arrangement

തിരുവനന്തപുരം: മംഗളൂരുവിൽ നടന്നത് മുസ്‌ലിം ജനവിഭാഗത്തിനെതിരെയുള്ള ഹിന്ദുത്വ വംശീയതയുടെ ആൾക്കൂട്ട കൊലപാതകമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടേറിയറ്റ്. ദക്ഷിണ കന്നഡ കേന്ദ്രീകരിച്ചുള്ള ആർഎസ്എസ് ഗുണ്ടാസംഘങ്ങൾക്കെതിരെ കർണാടക സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. അഷ്റഫിൻ്റെ കൊലപാതകത്തിൽ നീതിപൂർവകമായ അന്വേഷണത്തിനും ശിക്ഷക്കും കേരള സർക്കാർ സമ്മർദം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സഈദ്, ഗോപു തോന്നക്കൽ, ബാസിത് താനൂർ, അമീൻ റിയാസ്, ഷമീമ സക്കീർ, ലബീബ് കായക്കൊടി, കെ.എം സാബിർ അഹ്സൻ, മുനീബ് എലങ്കമൽ, സുനിൽകുമാർ അട്ടപ്പാടി, അഡ്വ. അലി സവാദ്, ഫയാസ് ഹബീബ്, ഇ.പി സഹ്‌ല, ഇജാസ്, ആഷിഖ് നിസാർ എന്നിവർ സംസാരിച്ചു.

TAGS :

Next Story