Quantcast

'കെ.ടി. ജലീൽ ചെയ്തത് ശരിയായില്ല, ജാഗ്രത വേണമായിരുന്നു': വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍

''ലോകത്തിന് മുന്നിൽ കുട്ടികൾ പരിഹസിക്കപ്പെട്ടു. കുട്ടികളിൽ ഉണ്ടാക്കുന്ന പ്രതിസന്ധി നോക്കണം''

MediaOne Logo

Web Desk

  • Published:

    13 July 2026 6:28 PM IST

കെ.ടി. ജലീൽ ചെയ്തത് ശരിയായില്ല, ജാഗ്രത വേണമായിരുന്നു: വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍
X

മലപ്പുറം: കെ.ടി ജലീൽ കുട്ടികളെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീൻ.

കെ.ടി. ജലീൽ ചെയ്തത് ശരിയായില്ലെന്ന് മന്ത്രി പറഞ്ഞു. ലോകത്തിന് മുന്നിൽ കുട്ടികൾ പരിഹസിക്കപ്പെട്ടു. കുട്ടികളിൽ ഉണ്ടാക്കുന്ന പ്രതിസന്ധി നോക്കണം. എഴുതിയത് തെറ്റിയത് സ്വകാര്യമായി തിരുത്തുകയാണ് വേണ്ടത്. ജലീലിന് ജാഗ്രത വേണമായിരുന്നുവെന്നും എൻ.ഷംസുദ്ദീൻ വ്യക്തമാക്കി.

കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്ത് വനിതാ-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ രംഗത്ത് എത്തി. കമ്മീഷനിൽ നിന്നും റിപ്പോർട്ട് ലഭിച്ചശേഷം സംഭവത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പരസ്യവേദിയിൽ കുട്ടികളെ മാനസികമായി തളർത്തുന്ന ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.

സ്വന്തം തെറ്റുകൾ തിരുത്താൻ തയാറാകാത്ത ജലീലിനെ തിരുത്താൻ സിപിഎം തയാറാകണം. വേദിയിൽ അപമാനിതരായ കുട്ടികൾക്ക് പരാതി ഇല്ലെന്ന തരത്തിൽ വരുന്ന അഭിപ്രായങ്ങൾക്ക് പിന്നിലെ കാരണം അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകുമെന്നും മന്ത്രി പറഞ്ഞു.

മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയതിനാണ് ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തത്.

അനുമോദന ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേൽവിലാസം തെറ്റിച്ച് എഴുതി എന്നപേരിൽ കുട്ടിയെ സ്റ്റേജിൽ വിളിച്ച് വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർപേഴ്സൺ കെ.വി മനോജ് കുമാർ സ്വമേധയാ കേസെടുത്തത്.

എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിലാണ് മുൻ മന്ത്രി കെ.ടി ജലീൽ കുട്ടികളെ വേദിയിൽ അപമാനിച്ചത് . മണ്ണാർക്കാട് നഗരസഭ 19, 20 ,22 വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീൽ.

TAGS :

Next Story