Quantcast

പെട്ടിക്കുള്ളിൽ എന്ത്? സംസ്ഥാന ബജറ്റ് ഇന്ന്

രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റാണ് ഇന്ന് നടക്കാനിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-01-29 02:42:16.0

Published:

29 Jan 2026 6:11 AM IST

Planning to present the Kerala state budget in January ahead of the Lok Sabha elections, K.N Balagopal budget, Kerala budget 2024
X

കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ രാവിലെ ഒൻപത് മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ് ആയതിനാൽ ജനക്ഷേമ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും.

ക്ഷേമപെൻഷൻ വർധിപ്പിക്കുമോ എന്ന് ഏവരും ഉറ്റു നോക്കുന്നുണ്ട്. ചില വൻകിട വ്യവസായ പദ്ധതികൾക്കും സാധ്യതയുണ്ട്. പരമ്പരാഗത വ്യവസായങ്ങൾക്കുള്ള സഹായം, വയോജന സംരക്ഷണ പദ്ധതികൾ എന്നിവയും ബജറ്റിൽ ഇടം പിടിച്ചേക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതായിരിക്കും ബജറ്റ് എന്നാണ് കരുതുന്നത്.

TAGS :

Next Story