വൈസ് ചാൻസലർമാരെയും രജിസ്ട്രാർമാരെയും ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ബി. അശോക്; അമർഷവുമായി ഒരു വിഭാഗം വി.സിമാർ
സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാല ഭരണത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് സാധാരണ നേരിട്ട് ഇടപെടാറില്ല

തിരുവനന്തപുരം: വൈസ് ചാൻസലർമാരെയും രജിസ്ട്രാർമാരെയും ഉൾപ്പെടുത്തി ബി. അശോകിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒമ്പത് സർവകലാശാലകളിലെ ഉദ്യോഗസ്ഥരെയാണ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ബി. അശോക് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടി. സർവകലാശാലകളുമായി എളുപ്പത്തിൽ സമ്പർക്കം പുലർത്തുന്നതിനാണ് ഗ്രൂപ്പ് ആരംഭിച്ചതെന്ന് വകുപ്പ്. സെക്രട്ടറിയുടെ നടപടിയിൽ ഒരു വിഭാഗം വി.സിമാർക്ക് അമർഷം. സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാല ഭരണത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് സാധാരണ നേരിട്ട് ഇടപെടാറില്ല. നയപരമായ കാര്യങ്ങളിൽ മന്ത്രി തീരുമാനം എടുക്കാറാണ് പതിവ്. അവിടെയാണ് ഒരു ഉദ്യേഗസ്ഥൻ നേരിട്ട് ഇടപെടുന്നതെന്നും ആരോപണം.
Next Story
Adjust Story Font
16

