Quantcast

'വ്യക്തിപരമായ നേട്ടങ്ങൾ എവിടെയുണ്ടോ, അതാണ് സാബു ജേക്കബിന്റെ രാഷ്ട്രീയം': പി.വി ശ്രീനിജൻ

ബിജെപിക്കൊപ്പം ചേർന്നതിൽ അത്ഭുതമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-01-22 15:33:16.0

Published:

22 Jan 2026 8:42 PM IST

വ്യക്തിപരമായ നേട്ടങ്ങൾ എവിടെയുണ്ടോ, അതാണ് സാബു ജേക്കബിന്റെ രാഷ്ട്രീയം: പി.വി ശ്രീനിജൻ
X

കൊച്ചി: വ്യക്തിപരമായ നേട്ടങ്ങൾ എവിടെയുണ്ടോ അതാണ് സാബു ജേക്കബിന്റെ രാഷ്ട്രീയമെന്ന് പി.വി ശ്രീനിജൻ എംഎൽഎ. ട്വന്റി-20യിലെ പഞ്ചായത്ത് അംഗങ്ങളടക്കം സാബു ജേക്കബിന്റെ തീരുമാനത്തിൽ അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

സാബു ജേക്കബിന്റെ രാഷ്ട്രീയം പൊള്ളയായ വാഗ്ദാനമാണ്. താൻ പറഞ്ഞ കാര്യങ്ങൾ കൃത്യമായി തെളിഞ്ഞത് ഇന്നാണ്. സ്വന്തം കച്ചവട താല്പര്യത്തിന് വേണ്ടി 20- ട്വൻ്റിയിൽ പെടുന്ന സാധാരണക്കാരായ പ്രവർത്തകരെ സാബു വഞ്ചിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഈ കൂടുമാറ്റമെന്നും ശ്രീനിജൻ.

മുന്നോട്ടുള്ള സാബു ജേക്കബിന്റെ വളർച്ചയ്ക്ക് കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും പിന്തുണ ആവശ്യമാണ്. സാധാരണക്കാരായ അണികളെ വഞ്ചിച്ച് എങ്ങനെയാണ് മുന്നോട്ടു പോകാൻ കഴിയുക. സാബു ജേക്കബ് ചെന്നിരിക്കുന്നത് ഒരിക്കലും കയറാൻ കഴിയാത്ത കയത്തിലേക്ക്. ട്വന്റി-20 എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധോഗതി ഇതോടെ ആരംഭിച്ചിരിക്കുന്നു. ഇത്തരം ബാന്ധവങ്ങളൊന്നും ഇനി വിലപ്പോവില്ല എന്ന് ജനങ്ങൾ തീരുമാനിക്കും. വർഷങ്ങൾക്കു മുമ്പ് താൻ എന്താണോ പറഞ്ഞത് അതിലേക്ക് സാബു ജേക്കബ് എത്തി എന്നതിൽ സന്തോഷമെന്നും ശ്രീനിജൻ.

ട്വൻ്റി-20 ബിജെപിക്കൊപ്പം ചേർന്നതിൽ അത്ഭുതമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. ചേരേണ്ട സ്ഥലത്തു തന്നെയാണ് അവർ ചെന്നു ചേർന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്ക് എതിരാണെന്നാണ് സാബു അവകാശപ്പെട്ടത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടത്തിയ ബിജെപിക്ക് ഒപ്പമാണ് ഇപ്പോൾ ചേർന്നത്. ബിജെപിയുടെ ഏജൻ്റാണ് സാബു ജേക്കബ്. തനിച്ചു വളരാൻ കഴിയാത്ത സ്ഥലത്ത് കോർപ്പറേറ്റുകളെ കൂടെ നിർത്തി വളരാൻ ശ്രമിക്കുന്ന ബജെപിയുടെ പരീക്ഷണത്തിൻ്റെ കേരളത്തിലെ ഏജൻ്റാണ്. കേരളത്തിലെ ജനത ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കും.

ട്വൻ്റി-20 കൂട്ടുകെട്ടിൻ്റെ ഭാഗമായി ഒരു ചലനവും നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ കഴിയില്ല. പറഞ്ഞ കാര്യങ്ങൾ പാലിക്കാതെ പറ്റിക്കുന്ന ആളാണ് സാബു ജേക്കബ് എന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്.

TAGS :

Next Story