Quantcast

ഒമിക്രോൺ അസുഖ ബാധയിൽ കേരളം രാജ്യത്ത് മൂന്നാമത്

രാജ്യത്ത് ഒമിക്രോൺ രോഗികൾ ആയിരം കടന്നു

MediaOne Logo

Web Desk

  • Updated:

    2021-12-31 05:04:35.0

Published:

31 Dec 2021 4:45 AM GMT

ഒമിക്രോൺ അസുഖ ബാധയിൽ കേരളം രാജ്യത്ത് മൂന്നാമത്
X

രാജ്യത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം 1270 ആയപ്പോൾ അസുഖബാധയിൽ കേരളം മൂന്നാമത്. 109 രോഗികളാണ് കേരളത്തിലുള്ളത്. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയി (450)ലാണ്. രണ്ടാമത് ഡൽഹി (320) യാണ്. കോവിഡ് കേസുകളിലും വൻ വർദ്ധനവുണ്ടായി. 16,764 പേർക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 220 മരണവും നടന്നു.

അതേസമയം, ഒമിക്രോൺ വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രി നിയന്ത്രണം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. രാത്രി 10 പുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണമുള്ളത്. ഇന്ന് മുതൽ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കയ്യിൽ കരുതണം. പുതുവത്സര ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇന്ന് രാത്രി 10 മണിക്ക് ശേഷം അനുവദിക്കില്ല. ഹോട്ടലുകൾ, റസ്റ്റോറൻറുകൾ, ബാറുകൾ എന്നിവ ഉൾപ്പെടെ 10 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. ആരാധനാലയങ്ങൾക്കും തിയറ്ററുകൾക്കും രാത്രി 10 മണിക്കു ശേഷമുള്ള നിയന്ത്രണം ബാധകമാണ്. ശബരിമല, ശിവഗിരി തീർത്ഥാടകരെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

അതിനിടെ, രാജ്യത്ത് ആദ്യ ഒമിക്രോൺ മരണം ഇന്ത്യയിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നൈജീരിയയിൽ നിന്ന് മഹാരാഷ്ട്രയിലെത്തിയ 52കാരൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മരണശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾ ഒമിക്രോൺ ബാധിതനായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ആദ്യ പരിശോധനയിൽ കണ്ടെത്തിയത്. തുടർന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ഇദ്ദേഹത്തിന്റെ സാമ്പിൾ അയച്ചു. ഇന്നലെ പരിശോധനാഫലം പുറത്ത് വന്നപ്പോഴാണ് ഇദ്ദേഹം ഒമിക്രോൺ ബാധിതനായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. മരണത്തിന്റെ പശ്ചാത്തലത്തിൽ ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കി. മഹാരാഷ്ട്രയിൽ അതീവ ജാഗ്രതാ നിർദേശവും നൽകി. സംസ്ഥാനത്ത് 198 പേർക്കാണ് വ്യാഴാഴ്ച ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 450 ആയി. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മുംബൈയിലാണ്. രോഗ വ്യാപനത്തെ തുടർന്ന് ജനുവരി ഏഴു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 961 ആയി ഉയർന്നു. ഇതിൽ 320 രോഗികളും ഇതിനോടകം രോഗമുക്തരായി.

അതേസമയം, ഡൽഹിയിലെ റസിഡന്റ് ഡോക്ടർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുതാണ് സമരം നിർത്തിയത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീം കോടതി കേസിലെ സർക്കാർ നിലപാട് നോക്കി ഭാവി തീരുമാനം ഉണ്ടാകുമെന്നും ഡോക്ടർമാർ പറഞ്ഞു. കേസുകൾ പിൻവലിക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും 40 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ച ശേഷം അവർ പറഞ്ഞു. ആരോഗ്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചുവെന്നും ഡോക്ടർമാർ അറിയിച്ചു.

While the number of Omicron patients in the country is 1270, Kerala has the third highest incidence of the disease

TAGS :
Next Story