തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടികക്കെതിരെ വ്യാപക പ്രതിഷേധം
കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിയെ മുസ്‌ലിം ലീഗ് പ്രവർത്തകർ ഉപരോധിച്ചു

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടികക്കെതിരെ വ്യാപക പ്രതിഷേധം. കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിയെ മുസ്‌ലിം ലീഗ് പ്രവർത്തകർ ഉപരോധിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ലീഗ് ആരോപിച്ചു. അതേസമയം കരട് വോട്ടർ പട്ടികയിൽ പരാതികൾ പരിശോധിച്ച് തിരുത്താൻ സാധിക്കുമെന്ന് സിപിഎം പറയുന്നു.
ഇന്നലെ പുറത്തിറങ്ങിയ കരട് വോട്ടർ പട്ടികക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിൽ പരിഹാരം ആവശ്യപ്പെട്ടാണ് മുസ്ലീം ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പ്രവർത്തകർ കോർപറേഷൻ സെക്രട്ടറിയെ ഉപരോധിച്ചത്.
പിന്നീട് പൊലീസിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ സെക്രട്ടറിയുമായി ചർച്ച നടത്തിയെങ്കിലും പ്രതിഷേധം തുടർന്നു. ഇതോടെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ ലീഗ് പ്രവർത്തകരുടെ പ്രതിഷേധത്തിനെതിരെ സിപിഎം കൗൺസിലർമാർ കോർപ്പറേഷനിൽ മുദ്രാവാക്യവുമായി പ്രകടനം നടത്തി. കരട് പട്ടികയിലെ പരാതി പരിശോധിച്ചാണ് അന്തിമ വോട്ടർ പട്ടിക തയ്യാറാക്കുന്നതെന്ന് സിപിഎം വ്യക്തമാക്കി.
വോട്ടർ പട്ടിക ക്രമക്കേടിൽ കൊടുവള്ളി നഗരസഭയിലും യുഡിഎഫ് പ്രതിഷേധം നടന്നു.
Adjust Story Font
16

