Quantcast

ആലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

വെണ്മണി പുന്തലയിൽ സുധിലയത്തിൽ ദീപ്തി,ഷാജി എന്നിവരാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    25 April 2024 11:13 AM IST

Kozhikode auto driver murder
X

ആലപ്പുഴ: ആലപ്പുഴ വെണ്മണി പുന്തലയിൽ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി.സുധിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഷാജി ജീവനൊടുക്കുകയായിരുന്നു. രാവിലെ ആറേ മുക്കാലോടെയാണ് സംഭവം.

വിദേശത്തായിരുന്ന ഷാജി ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. ഷാജിയും ദീപ്തിയും തമ്മിൽ കുടുംബവഴക്ക് പതിവായിരുന്നു. രണ്ടുമക്കളെ ഒരു മുറിയിൽ പൂട്ടിയിട്ട് അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ദീപ്തിയെ വെട്ടിക്കൊല്ലുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വെട്ടേറ്റ ദീപ്തിയെ കാണുന്നത്. തുടർന്ന് ദീപ്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

TAGS :

Next Story