Quantcast

ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവതി പിടിയില്‍

കോട്ടക്കല്‍ അരിച്ചോള്‍ നിരപ്പറമ്പില്‍ ഇന്ന് രാവിലെ 11നാണ് സംഭവം

MediaOne Logo

Web Desk

  • Published:

    23 Jan 2026 6:11 PM IST

ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവതി പിടിയില്‍
X

മലപ്പുറം: മലപ്പുറത്ത് യുവതി ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പള്ളത്ത് വീട്ടില്‍ ഭരത്ചന്ദ്രന്‍, മാതാവ് കോമളവല്ലി എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ ഭരത്ചന്ദ്രന്റെ ഭാര്യ സജീനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടക്കല്‍ അരിച്ചോള്‍ നിരപ്പറമ്പില്‍ ഇന്ന് രാവിലെ 11നാണ് സംഭവം. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിനായി ആലോചനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന സംശയത്തിന്റെ പുറത്താണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരം സ്വദേശിനിയായ സജീനയെ ഭര്‍ത്താവ് വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു.

ഈ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഇന്ന് രാവിലെ ഇവര്‍ തിരിച്ചെത്തി ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെയും കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

TAGS :

Next Story