Quantcast

തിരുവനന്തപുരത്ത് കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

ജോലി കഴിഞ്ഞു മടങ്ങവെ യുവാവിനെ പന്നിക്കൂട്ടം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    21 Nov 2023 7:17 AM IST

shaheen
X

പരിക്കേറ്റ ഷഹീന്‍

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. ജോലി കഴിഞ്ഞു മടങ്ങവെ യുവാവിനെ പന്നിക്കൂട്ടം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റയാൾ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് .

മംഗലപുരം സ്വദേശി ഷെഹീനാണ് പന്നിയാക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ടെക്നോസിറ്റിക്ക് സമീപത്ത് വെച്ചാണ് അപകടം. പാഞ്ഞെത്തിയ പന്നിക്കൂട്ടം ബൈക്കിടിച്ചു തെറിപ്പിച്ചു. വരുന്ന ഡിസംബർ ഏഴിന് പരിക്കേറ്റ ഷഹിന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.

2010ൽ ടെക്നോസിറ്റിക്ക് വേണ്ടി ഏറ്റെടുത്ത നൂറുകണക്കിനേക്കർ ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഇവിടെ മാലിന്യ നിക്ഷേപിക്കുന്നതാണ് കാട്ടുപന്നികൾ പെരുകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇത് തടയുവാൻ ടെക്നോപാർക്ക് അധികൃതരോ പഞ്ചായത്തോ ഇടപെടുന്നില്ല എന്നും പരാതിയുണ്ട്.



TAGS :

Next Story