ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; രണ്ട് വീടുകൾ തകർത്തു
വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ രണ്ട് വീടുകൾ തകർന്നു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് തകർത്തത്. ഇരു വീടുകളിലും ആൾതാമസം ഇല്ലാത്തതിനാൽ അപകടം ഒഴിവായി.
ഇന്ന് രാവിലെയായിരുന്നു ചിന്നക്കനാലിലെ 301 കോളനിയിൽ ചക്കകൊമ്പൻ വീടുകൾ തകർത്ത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കള ഭാഗവും ലക്ഷ്മി നാരായണന്റെ വീടിന്റെ മുൻ വശവുമാണ് തകർത്തത്. വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്.
Next Story
Adjust Story Font
16

