Quantcast

വയനാട് എക്സൈസ് സംഘത്തിനെതിരെ കാട്ടാനയുടെ ആക്രമണം

മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആന കൊമ്പിൽ കോർത്തു

MediaOne Logo

Web Desk

  • Published:

    11 Sept 2021 7:01 AM IST

വയനാട് എക്സൈസ് സംഘത്തിനെതിരെ കാട്ടാനയുടെ ആക്രമണം
X

വയനാട് തോൽപ്പെട്ടി റോഡിൽ എക്സൈസ് സംഘത്തിനെതിരെ കാട്ടാനയുടെ ആക്രമണം. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ആന കൊമ്പിൽ കോർത്തു. തലനാരിഴയ്ക്കാണ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. വാഹനത്തിന്‍റെ മുൻഭാഗത്ത് കൊമ്പുകുത്തിയിറക്കിയ കാട്ടാന വാഹനം ഉയർത്തി നിലത്തേക്കിട്ടു.


വാഹനത്തിലുണ്ടായിരുന്ന പ്രിവന്‍റീവ് ഓഫീസർ അജയ കുമാർ, സി.ഇ.ഒമാരായ മൻസൂർ അലി, അരുൺ കൃഷ്ണൻ, ഡ്രൈവർ രമേശൻ എന്നിവർക്ക് നിസാര പരിക്കുകളുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം എക്സൈസ് സംഘം വയനാട് മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ തേടി.

TAGS :

Next Story