Quantcast

പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും; ആദ്യം ഡ്രോണ്‍ നിരീക്ഷണം, മയക്കുവെടിവെക്കില്ല

നിലവില്‍ മയക്കുവെടിവെക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.

MediaOne Logo

Web Desk

  • Updated:

    2024-03-19 01:26:14.0

Published:

19 March 2024 1:25 AM GMT

Padayappa
X

ഇടുക്കി: മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താൻ നിർദേശം. മൂന്നാര്‍ ഡി.എഫ്.ഒ.ക്കാണ് സി.സി.എഫ് നിര്‍ദേശം നല്‍കിയത്. ആനയെ തുരത്താനുള്ള ശ്രമങ്ങൾ ഇന്ന് തുടങ്ങും. ആനയുടെ നീക്കം ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കും. നിലവില്‍ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍.

തുടർച്ചയായി ജനവാസമേഖലയിലേക്കിറങ്ങി നാശനഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ആനയെ ഉൾക്കാട്ടിലേക്ക് തുരത്താൻ നിർദേശം വരുന്നത്. ആന കടകളും വാഹനങ്ങളും തകർക്കുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story