Quantcast

ഏത് എതിരാളി വന്നാലും ഈ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയും: ഷാഫി പറമ്പിൽ

'യുഡിഎഫിനൊപ്പം നിൽക്കണമെങ്കിൽ അൻവർ തീരുമാനിക്കണം'

MediaOne Logo

Web Desk

  • Published:

    30 May 2025 2:41 PM IST

ഏത് എതിരാളി വന്നാലും ഈ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയും: ഷാഫി പറമ്പിൽ
X

മലപ്പുറം: ഏത് എതിരാളി വന്നാലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് ഷാഫി പറമ്പിൽ എംപി. യുഡിഎഫിനൊപ്പം നിൽക്കണമെങ്കിൽ അൻവർ തീരുമാനിക്കണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

എതിർ സ്ഥാനാർഥിയെ അതിജീവിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം നിലമ്പൂരിൽ ഉണ്ട്. യുഡിഎഫ് സ്ഥാനാർഥി വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും സഹകരിപ്പിക്കും. ആശാവർക്കർമാരുടെ സമരം ചർച്ചയാകും. പൊളിറ്റിക്കൽ ഫൈറ്റ് നടന്നാൽ അതിന്റെ ഏറ്റവും ഗുണം ലഭിക്കുക യുഡിഎഫനാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

'സിപിഎം പ്രവർത്തകർക്ക് പോലും അംഗീകരിക്കാൻ കഴിയാത്ത അഴിമതി നാട്ടിൽ ഉണ്ടാകുന്നു. ദേശീയപാതയുടെ തകർച്ച പോലും ജനങ്ങൾ വിലയിരുത്തും. കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകും. എല്ലാവരും സ്ഥാനാർഥിയെ നിർത്തട്ടെ. സിപിഎമ്മിന്റെ സ്ഥാനാർഥിയെ നിർത്താൻ ഉള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. ഭരണം മാറണമെന്ന് ആഗ്രഹിക്കുന്ന സിപിഎമ്മുകാർ പോലും ഉണ്ട്. യുഡിഎഫിന്റെ ജയം നിലമ്പൂരിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. കേരളത്തിലെ മുഴുവൻ ജനങ്ങളും ഞങ്ങൾക്ക് അനുകൂലമാണ്. യുഡിഎഫുമായി സഹകരിക്കുന്നവരുമായി സഹകരിച്ച് മുന്നോട്ടുപോകും' -ഷാഫി പറമ്പിൽ പറഞ്ഞു.

TAGS :

Next Story