Quantcast

ലീഗുകാരൻ അയ്യപ്പഭക്തിഗാനത്തെ രൂപമാറ്റം വരുത്തി പാരഡിയാക്കി, ബാങ്ക് വിളിയോ, മൗലീദോ പാരഡിയാക്കി പ്രചരിപ്പിക്കുമോ? കാസ

'ലീഗുകാരൻ മനോഹരമായ അയ്യപ്പഭക്തിഗാനത്തെ രൂപമാറ്റം വരുത്തി പാരഡിയാക്കി'

MediaOne Logo

Web Desk

  • Updated:

    2025-12-17 02:39:12.0

Published:

17 Dec 2025 8:07 AM IST

ലീഗുകാരൻ അയ്യപ്പഭക്തിഗാനത്തെ രൂപമാറ്റം വരുത്തി പാരഡിയാക്കി, ബാങ്ക് വിളിയോ, മൗലീദോ പാരഡിയാക്കി പ്രചരിപ്പിക്കുമോ?  കാസ
X

കണ്ണൂര്‍: മുസ്‌ലിം ലീഗും ,കോൺഗ്രസും അധികാരം കിട്ടി ഭരണത്തിൽ കയറുന്നതിനു മുൻപ് തന്നെ ഇതര മതവിശ്വാസങ്ങളെ അവഹേളിക്കാൻ തുടങ്ങിയെന്ന് കാസ.

'ലീഗുകാരൻ മനോഹരമായ അയ്യപ്പഭക്തിഗാനത്തെ രൂപമാറ്റം വരുത്തി പാരഡിയാക്കി. ശരണം വിളികളെ പരിഹാസ്യമായി ഉപയോഗിച്ചു. കോൺഗ്രസുകാര്‍ ഇത് പ്രചരിപ്പിക്കുന്നു. ഈ പാട്ട് പാരഡിയാക്കിയ ലീഗുകാരനോ, പ്രചരിപ്പിക്കുന്ന കോൺഗ്രസുകാരനോ ബാങ്ക് വിളിയേയോ മൗലീദോ പാരഡിയാക്കി പ്രചരിപ്പിക്കുമോ എന്നും കാസ കണ്ണൂര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലീഗും ,കോൺഗ്രസും അധികാരം കിട്ടി ഭരണത്തിൽ കയറുന്നതിനു മുൻപ് തന്നെ ഇതര മതവിശ്വാസങ്ങളെ അവഹേളിക്കാൻ തുടങ്ങി . ലീഗുകാരൻ മനോഹരമായ അയ്യപ്പഭക്തിഗാനത്തെ രൂപമാറ്റം വരുത്തി പാരഡിയാക്കി. ശരണം വിളികളെ പരിഹാസ്യമായി ഉപയോഗിച്ചത് കോൺഗ്രസുകാര്‍ പ്രചരിപ്പിക്കുന്നു .സ്വന്തം വിശ്വാസത്തെ വികലമായ രീതിയിൽ അവതരിപ്പിച്ച പാട്ട് കേട്ട് ആസ്വദിക്കുന്ന കുറെ വിശ്വാസികളെ , നിങ്ങളെ ഓർത്തു സഹതാപം തോന്നുന്നു .

അതേസമയം ഈ പാട്ട് പാരഡിയാക്കിയ ലീഗുകാരനോ, പ്രചരിപ്പിക്കുന്ന കോൺഗ്രസുകാരനോ മുസ്ലിം ബാങ്ക് വിളിയോ,മുസ്ലിം മൗലീദോ പാരഡിയാക്കി പ്രചരിപ്പിക്കുമോ ?

ലീഗിന്റെ താളത്തിനൊത്തു തുള്ളുന്ന കോൺഗ്രസിനെ ജയിപ്പിച്ചു വിട്ടതിൽ പണി കിട്ടാൻ പോകുന്നത് ഇവിടുത്തെ ഇത്തരമത വിശ്വാസികൾക്കായിരിക്കും എന്ന് ഞങ്ങൾ ഉറപ്പിച്ചു പറയുന്നു . കാത്തിരുന്നു കാണാം .

ടീം കാസ

TAGS :

Next Story