Quantcast

ആർഎസ്എസ് സ്വാതന്ത്ര്യസമര സേനാനികൾ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ചരിത്രവസ്തുതകൾക്ക് നിരക്കാത്തത്: വിസ്ഡം

എസ്‌ഐആർ നടപ്പാക്കുന്നതിന്റെ മറവിൽ വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത് ഗവൺമെന്റ് ഏജൻസികൾ തന്നെ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് തുല്യമാണെന്ന് വിസ്ഡം നേതാക്കൾ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-10-23 11:08:12.0

Published:

2 Oct 2025 4:29 PM IST

Efforts to portray Muslim political consciousness as communal are condemnable - Wisdom Islamic Organization State General Council
X

കോഴിക്കോട്: ആർഎസ്എസ്് നേതാക്കൾ സ്വാതന്ത്ര്യസമര സേനാനികളാണെന്ന എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം ചരിത്രവസ്തുതകൾക്ക് നിരക്കാത്തതെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ. പ്രധാനമന്ത്രിയുടെ പ്രസ്താവന സ്വാതന്ത്ര്യസമരത്തെയും സമരസേനാനികളെയും അവഹേളിക്കുന്നതാണെന്ന് വിസ്ഡം സംസ്ഥാന പ്രവർത്തകസമിതി അഭിപ്രായപ്പെട്ടു. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങളെ തകർക്കുന്ന സമീപനങ്ങളാണ് ഭരണകൂടം സ്വീകരിച്ചു വരുന്നത്. വർഗീയതയും മതനിരപേക്ഷതയും നേർക്കുനേർ പോരാടുന്ന വർത്തമാന കേരളത്തിൽ ഉറച്ച മതനിരപേക്ഷതയുടെ പക്ഷത്തെ ചേർത്തുപിടിക്കാൻ പൊതുസമൂഹം തയ്യാറാകണമെന്നും വിസ്ഡം പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.

എസ്‌ഐആർ നടപ്പാക്കുന്നതിന്റെ മറവിൽ വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു എന്നത് ഗവൺമെന്റ് ഏജൻസികൾ തന്നെ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് സമാനമാണ്. ഫലസ്തീൻ ജനതക്ക് നേരെ ക്രൂരപീഡനം നടത്തുന്ന ഇസ്രായേലിന് മേൽ ഉപരോധം ഏർപ്പെടുത്താൻ ഐക്യരാഷ്ട്രസഭ തയ്യാറാകണം. യുദ്ധം അവസാനിപ്പിക്കാനും, സ്വതന്ത്ര രാഷ്ട്രപദവി നൽകാനും ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും യു.എൻ പ്രായോഗിക നടപടികൾ സ്വീകരിക്കാത്തതിൽ സംസ്ഥാന പ്രവർത്തക സമിതി ആശങ്ക രേഖപ്പെടുത്തി.

സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.കെ അഷറഫ്, സി.പി സലിം, ഷമീർ മദീനി, കെ.സജ്ജാദ്, പി.യു സുഹൈൽ, അബ്ദുല്ല ഫാസിൽ, താജുദ്ദീൻ സ്വലാഹി, ഷമീൽ മഞ്ചേരി, ജമാൽ പെരിന്തൽമണ്ണ, കെ.ടി ഷാജഹാൻ സ്വലാഹി, നബീൽ രണ്ടത്താണി, അഷ്‌റഫ് അബൂബക്കർ വെൽകം, പി.എം ഷാഹുൽഹമീദ്, ഫൈസൽ എറണാകുളം, നിസാർ കൊല്ലം, റഷീദ് മാസ്റ്റർ കാരപ്പുറം, ജമാൽ കൊയിലാണ്ടി, അബൂബക്കർ ഉപ്പള, വി.ടി ബഷീർ,റഷീദ് കൊടക്കാട്, അബ്ദുൽ ഖാദിർ പറവണ്ണ പ്രസംഗിച്ചു.

'കുടുംബം സമൂഹം ധാർമികത' എന്ന പ്രമേയത്തിൽ 156 മണ്ഡലങ്ങളിൽ മുജാഹിദ് പ്രതിനിധി സമ്മേളനം സംഘടിപ്പിക്കുവാനും സംസ്ഥാന പ്രവർത്തക സമിതി തീരുമാനിച്ചു. ഒക്ടോബർ 10, 11, 12 തീയതികളിലായി പ്രൊഫഷണൽ സ്റ്റുഡൻസ് കോൺഫറൻസ് മംഗലാപുരത്തും, ഒക്ടോബർ 26ന് സംസ്ഥാന അധ്യാപക സമ്മേളനം പട്ടാമ്പിയിലും നടത്താനും പ്രവർത്തക സമിതി തീരുമാനിച്ചു.

TAGS :

Next Story