Quantcast

ആൺ, പെൺ വ്യത്യാസമില്ലാതെ ഇരിപ്പിടം; ജെൻഡർ ന്യൂട്രാലിറ്റി കരിക്കുലത്തിൽ കൊണ്ടുവരാനുള്ള നീക്കമാണെന്ന് 'വിസ്ഡം'

പൂർണനഗ്‌നനായി പബ്ലിക്കിൽ വന്നാൽ പോലും 'സ്വന്തം ചോയിസ്' എന്ന പേരിൽ തടയാൻ പാടില്ലെന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും മൃഗരതിയും ശവഭോഗവും വരെ ന്യായീകരിക്കുന്ന ലിബറലുകളാണ് ഇതിന്റെ പിന്നിലെന്നും വിസ്ഡം ജനറൽ സെക്രട്ടറി

MediaOne Logo

Web Desk

  • Published:

    27 July 2022 1:00 PM GMT

ആൺ, പെൺ വ്യത്യാസമില്ലാതെ ഇരിപ്പിടം;  ജെൻഡർ ന്യൂട്രാലിറ്റി കരിക്കുലത്തിൽ കൊണ്ടുവരാനുള്ള നീക്കമാണെന്ന് വിസ്ഡം
X

സംസ്ഥാനത്തെ സ്‌കൂളുകളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ ഇരിപ്പിടമൊരുക്കുന്നതിലൂടെ നടക്കുന്നത് ജെൻഡർ ന്യൂട്രാലിറ്റി കരിക്കുലത്തിൽ കൊണ്ടുവരാനുള്ള നെഗറ്റീവ് നീക്കമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ. ഇത്രയും കാലം നമ്മുടെ നാട്ടിൽ നിലനിന്ന് പോന്ന ആൺ-പെൺ കാഴ്ചപ്പാടിൽ വലിയ വ്യത്യാസമുണ്ടാകാൻ പോകുന്ന പ്രക്രിയയാണ് നടക്കാൻ പോകുന്നതെന്നും ഇത് നേരിട്ട് കുട്ടികളിലേക്ക് പാഠപുസ്തകത്തിലൂടെയും ക്ലാസ് മുറികളിലൂടെ പ്രായോഗികമായും നടപ്പാകുന്നതോടെ പാശ്ചാത്യൻ സംസ്‌കാരത്തിലേക്ക് നാം പറിച്ച് മാറ്റപ്പെടുകയാണെന്നും വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് ഫേസ്ബുക്കിൽ കുറിച്ചു.

ഇടകലർന്നിരിക്കാനുള്ള മുറവിളി ബസ് സ്റ്റോപ്പിൽ മാത്രമല്ലെന്നും വിദ്യാലയത്തിലും ജീവിതത്തിന്റെ എല്ലാ മേഖലയിലും വരാൻ പോകുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ നീക്കം കേവലം ഇരുത്തത്തിൽ മാത്രം ഒതുങ്ങില്ലെന്നും പരസ്പരം ചുംബിക്കുന്നതും വാരിപ്പുണരുന്നതിലേക്കും പൂർണനഗ്‌നനായി പബ്ലിക്കിൽ വന്നാൽ പോലും 'സ്വന്തം ചോയിസ്' എന്ന പേരിൽ തടയാൻ പാടില്ലെന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം കുറിച്ചു. മൃഗരതിയും ശവഭോഗവും വരെ ന്യായീകരിക്കുന്ന ലിബറലുകളാണ് ഇതിന്റെ പിന്നിലെന്നും കുറ്റപ്പെടുത്തി. അങ്ങനെ ഇഷ്ടമുള്ളവർ ചെയ്യട്ടെയെന്നും നിങ്ങൾ എന്തിന് ഇതിൽ ഇടപെടുന്നുവെന്നും ചോദിക്കുന്നവരോട് പറയാനുള്ളത് എന്തിനാണ് പൊതു വിദ്യാലയത്തിൽ ഇത് അടിച്ചേൽപ്പിക്കുന്നതെന്നാണെന്നും ടി.കെ അഷ്‌റഫ് ചൂണ്ടിക്കാട്ടി.

മതമില്ലാത്ത ജീവൻ എന്ന പാഠഭാഗം വന്ന ശേഷം നടന്ന സമരങ്ങൾ നമുക്ക് ഓർമ്മയുണ്ടെന്നും അവസാനം ആ പേജ് ഒഴിവാക്കി ഉത്തരവിറക്കി പ്രശ്‌നം പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ഈ ആശയം ഏതെങ്കിലും ഒരു പേജിലോ ആക്ടിവിറ്റിയിലോ മാത്രം ഒതുങ്ങുന്നതായിരിക്കില്ല. കരിക്കുലത്തിൽ അടപടലം ലയിച്ച് ചേരും. ഇടപെടൽ ഇപ്പോഴാണ് ആവശ്യമായിട്ടുള്ളത്. സമൂഹത്തിൽ നിന്ന് കാര്യമായ പ്രതികരണമൊന്നുമില്ലങ്കിൽ എല്ലാം അതിവേഗം നടപ്പാകും -വിസ്ഡം ജനറൽ സെക്രട്ടറി കുറിച്ചു.

ധാർമ്മികത കാത്തു സൂക്ഷിക്കണമെന്ന് കരുതുന്ന, കുടുംബ സംവിധാനം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ മനുഷ്യരും ഈ വിഷയത്തിൽ ഇടപെടണമെന്നും അധ്യാപക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, സമുദായ സംഘടനകൾ, വിദ്യാഭ്യാസ വിചക്ഷണർ തുടങ്ങിയവരെല്ലാം ഇക്കാര്യത്തിൽ ഉണർന്നിരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പി ടി എ കമ്മറ്റികൾ എന്നിവയും വിഷയ പഠനം നടത്താൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജൻഡർ ന്യൂട്രാലിറ്റി പാശ്ചാത്യൻ നാടുകളിൽ ജൻഡർ ഡിസ്‌ഫോറിയയിലേക്ക് വഴിമാറിയതിന്റെ പേരിൽ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് പഠനം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാധ്യത പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ചർച്ച ചെയ്യുന്നതായി വാർത്തകൾ പുറത്ത് വരുന്നതായും കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ സംബന്ധിച്ച് സമൂഹ ചർച്ചക്ക് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ കരട് കുറിപ്പിലാണ് ഇത് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അഷ്‌റഫ് ചൂണ്ടിക്കാട്ടി. കുറിപ്പിൽ അഭിപ്രായമറിയിക്കാൻ ചൊവ്വാഴ്ച ചേർന്ന കരിക്കുലം കോർ കമ്മിറ്റി യോഗത്തിൽ അംഗങ്ങളോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.


പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ പരിഗണിക്കേണ്ട 25 വിഷയ മേഖലകൾ സംബന്ധിച്ച കുറിപ്പിലാണ് ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം പ്രത്യേകം ചർച്ചക്കുവെച്ചിട്ടുള്ളത്. ലിംഗഭേദമില്ലാത്ത യൂനിഫോം, സ്‌കൂളുകൾ മിക്‌സഡ് ആക്കി മാറ്റൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നത് ചർച്ചയായതിനു പിന്നാലെയാണ് പുതിയ നീക്കം. ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനും ക്ലാസ് മുറികളിൽ സമത്വത്തോടെ പ്രവർത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ടെന്ന ചോദ്യം കരട് രേഖയിൽ മുന്നോട്ടുവെക്കുന്നുണ്ട്.

ലിംഗതുല്യത, ലിംഗനീതി എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിൻറെ പൊതുബോധം വിമർശനപരമായി പരിശോധിക്കേണ്ടതുണ്ടെന്നും ചർച്ചക്ക് നൽകിയ കുറിപ്പിൽ പറയുന്നുണ്ട്. ചർച്ചകൾക്ക് ശേഷം കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും സർക്കാറും അംഗീകാരം നൽകുന്നതോടെ പാഠ്യപദ്ധതി ചട്ടക്കൂട് അധിഷ്ഠിതമായ പാഠപുസ്തക പരിഷ്‌കരണത്തിലേക്ക് പ്രവേശിക്കുമെന്നാണ് അറിയുന്നത് -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Male and female seats without distinction; 'Wisdom' says that there is a move to bring gender neutrality in the curriculum.

TAGS :

Next Story