Quantcast

ദീർഘദൂര സ്ത്രീ യാത്രക്കാർക്കായി സൂപ്പർ ക്ലാസ് ബസ്സുകളിൽ ''സിംഗിൾ ലേഡി ബുക്കിംഗ്'' സിസ്റ്റവുമായി കെ.എസ്.ആർ.ടി.സി

ഒന്നിലധികം സ്ത്രീ യാത്രക്കാർക്ക് ഒരുമിച്ച് ബുക്ക് ചെയ്യാൻ ഈ സംവിധാനത്തിലൂടെ പ്രത്യേകം സീറ്റ് ബുക്ക് ചെയ്യണം

MediaOne Logo

Web Desk

  • Updated:

    2022-08-09 14:33:24.0

Published:

9 Aug 2022 2:30 PM GMT

ദീർഘദൂര സ്ത്രീ യാത്രക്കാർക്കായി സൂപ്പർ ക്ലാസ് ബസ്സുകളിൽ സിംഗിൾ ലേഡി ബുക്കിംഗ് സിസ്റ്റവുമായി കെ.എസ്.ആർ.ടി.സി
X

തിരുവനന്തപുരം; ഓൺലൈൻ റിസർവേഷൻ അനുവദിച്ചിട്ടുള്ള കെഎസ്ആർടിസി ബസുകളിൽ മൂന്നു മുതൽ ആറു വരെ എണ്ണം സീറ്റുകൾ സ്ഥിരമായി സ്ത്രീ യാത്രക്കാർക്ക് മാത്രമായി അനുവദിച്ചിരുന്നു. എന്നാൽ മുന്നിലെ ഇത്തരം റിസർവ്ഡ് സീറ്റുകൾ സ്ത്രീകൾ പലപ്പോഴും റിസർവ് ചെയ്യാതെ സൗകര്യമായ വിന്റോ സീറ്റുകൾ ബുക്ക് ചെയ്യുമ്പോൾ വനിതാ റിസർവേഷൻ സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയും ഒറ്റക്ക് റിസർവ് ചെയ്ത ജനറൽ സീറ്റിലെ സ്ത്രീ യാത്രക്കാരുടെ അടുത്ത സീറ്റ് പുരുഷൻമാർ റിസർവ്വ് ചെയ്തോ ടിക്കറ്റെടുത്തോ ഇരിക്കുകയും ചെയ്യുന്നു. അപൂർവ്വമായി ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീയാത്രക്കാരെ ഉപദ്രവിക്കുന്നതായോ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായോ പരാതികൾ വരികയും നിയമ നടപടികൾ മറ്റ് നടപടി ക്രമങ്ങൾ എന്നിവ വേണ്ടി വരികയും മറ്റു യാത്രക്കാർക്കും പ്രത്യേകിച്ച് സ്ത്രീയാത്രികർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്തിരുന്നു.

കൂടാതെ സ്റ്റാന്റിംഗ് ഇല്ലാത്ത സൂപ്പർ ക്ലാസ് ബസ്സുകളിൽ തിരക്കുണ്ടായാലും സ്ത്രീ യാത്രക്കാരുടെ അഭാവത്തിൽ സ്ത്രീകൾക്കായി മാറ്റിവച്ച റിസർവ് ചെയ്യാത്ത സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയും കോർപ്പറേഷന് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്യുന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യത്തിൽ ഇതിനെല്ലാം പരിഹാരമായി ആധുനിക സങ്കേതിക വിദ്യയുടെ സഹായത്തോടെ റിസർവേഷൻ ചെയ്യുന്ന സ്ത്രീകൾക്ക് ഏറ്റവും യോഗ്യമായ സീറ്റ് സ്ത്രീകൾക്ക് മാത്രമായ സീറ്റുകളായി പുനർ നിർണ്ണയിക്കുകയും തൊട്ടടുത്ത സീറ്റും സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ ലേഡീസ് ക്വാട്ടാ സീറ്റുകൾ സ്ത്രീകൾക്ക് ഇഷ്ടാനുസരണം സെലക്ട് ചെയ്യാവുന്ന സാഹചര്യമാണ് കെഎസ്ആർടിസിയുടെ റിസർവേഷൻ സിസ്റ്റത്തിൽ ''സിംഗിൾ ലേഡി ബുക്കിംഗ്'' എന്ന ഒരു നൂതന സംവിധാനം വഴി ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ സംവിധാനത്തിൽ ഒരു സ്ത്രീ യാത്രക്കാരിക്ക് "ലേഡീസ് ക്വാട്ട ബുക്കിംഗ്" ക്ലിക്ക് ചെയ്തു റിസർവേഷനിൽ എന്‍റർ ചെയ്താൽ മറ്റേതെങ്കിലും സ്ത്രീ യാത്രക്കാരി ബുക്ക് ചെയ്തിട്ടുള്ള സീറ്റിന്റെ തൊട്ടടുത്തുള്ള സീറ്റ് തന്നെ ലഭിക്കും. ബസിൽ ആരും തന്നെ ബുക്ക് ചെയ്തിട്ടില്ല എങ്കിൽ സിസ്റ്റം സ്വമേധയാ ഏറ്റവും സുരക്ഷിതമായ ഒരു സീറ്റ് സ്ത്രീകൾക്കായി അലോട്ട് ചെയ്യുകയും, അവർക്ക് ആ സീറ്റ് ബുക്ക് ചെയ്യാവുന്നതുമാണ്. ഇത്തരത്തിൽ ബുക്ക് ചെയ്ത ഒരു സീറ്റിനു തൊട്ടടുത്ത സീറ്റിൽ പുരുഷ യാത്രക്കാരന് ബുക്ക് ചെയ്യാൻ സാധിക്കില്ല.

ഒന്നിലധികം സ്ത്രീ യാത്രക്കാർക്ക് ഒരുമിച്ച് ബുക്ക് ചെയ്യാൻ ഈ സംവിധാനത്തിലൂടെ പ്രത്യേകം പ്രത്യേകം സീറ്റ് ബുക്ക് ചെയ്യണം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് "ലേഡീസ് ക്വാട്ട ബുക്കിംഗ്" ക്ലിക്ക് ചെയ്യാതെ റിസർവ് ചെയ്യാവുന്നതും ഇത്തരം സ്തീ യാത്രക്കാർക്ക് ''സിംഗിൾ ലേഡി ബുക്കിംഗ്'' ഇല്ലാത്ത ഏതൊരു സീറ്റും സ്വീകരിക്കാവുന്നതുമാണ്.ഇത്തരം സീറ്റിനടുത്ത് പുരുഷ യാത്രക്കാർക്ക് സീറ്റ് ബുക്ക് ചെയ്യുന്നതിന് തടസവും ഇല്ല. ഇത്തരത്തിൽ ''സിംഗിൾ ലേഡി ബുക്കിംഗ്'' അല്ലാതെ ജനറൽ ആയ ഒറ്റപ്പെട്ട സീറ്റ് ബുക്ക് ചെയ്യുന്ന സ്ത്രീകൾക്ക് അടുത്ത സീറ്റ് പുരുഷൻമാർക്ക് ബുക്ക് ചെയ്യുന്നതിന് തടസ്സമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

TAGS :

Next Story