Quantcast

സാക്ഷികൾ വിദേശത്ത്; മധു വധക്കേസിൽ സാക്ഷിവിസ്താരം ഒഴിവാക്കി

67, 100 സാക്ഷികളെ ആരോഗ്യപ്രശ്‌നങ്ങളാലും ഒഴിവാക്കി.

MediaOne Logo

Web Desk

  • Published:

    29 Oct 2022 7:10 AM GMT

സാക്ഷികൾ വിദേശത്ത്; മധു വധക്കേസിൽ സാക്ഷിവിസ്താരം ഒഴിവാക്കി
X

പാലക്കാട്: മധു വധക്കേസിൽ നാല് സാക്ഷികളുടെ വിസ്താരം ഒഴിവാക്കി കോടതി. 63, 64 സാക്ഷികൾ വിദേശത്തായതിനാലാണ് വിസ്‌താരം ഒഴിവാക്കിയത്. 67, 100 സാക്ഷികളെ ആരോഗ്യപ്രശ്‌നങ്ങളാലും ഒഴിവാക്കി.

കേസിൽ സാക്ഷി വിസ്താരം ഈ മാസം പൂർത്തിയാകാനിരിക്കെയാണ് നടപടി. ഇനി അഞ്ച് പേരുടെ വിസ്താരം കൂടി പൂർത്തിയാക്കേണ്ടതുണ്ട്. ഇതുവരെ 118 പേരെയാണ് വിസ്തരിച്ചത്. ബാക്കിയുള്ള അഞ്ച് പേരിൽ നാലുപേരുടെ വിസ്താരമാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. കേസിലാകെ 122 സാക്ഷികളാണുള്ളത്. കഴിഞ്ഞ ദിവസം വിസ്തരിച്ച രണ്ടുസാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നൽകിയത്. മുൻ അഗളി സിഐ എസ്‌.എസ്‌ സലീഷ്, വൊഡാഫോൺ നോഡൽ ഓഫീസറായിരുന്ന പി രാജ്‌കുമാറിന് പകരമെത്തിയ സൂര്യ എന്നിവരുടേതായിരുന്നു അനുകൂല മൊഴി.

അതേസമയം, കേസിൽ മണ്ണാർക്കാട് മുൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം രമേശനെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ഹരജി എസ് സി- എസ് ടി വിചാരണക്കോടതിയുടെ പരിഗണനയിലാണ്. മധു കൊല്ലപ്പെടുമ്പോൾ മജിസ്‌ട്രേറ്റായിരുന്ന എം രമേശൻ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് പ്രോസിക്യൂഷൻ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു മജിസ്റ്റീരിയൽ പൂർത്തിയാക്കിയ അന്നത്തെ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിനെ വീണ്ടും വിസ്തരിക്കണമെന്ന ഹരജിയും കോടതി ഇന്ന് പരിഗണിക്കും.

TAGS :

Next Story