Quantcast

കാസർകോട്ട് യുവതിയും മക്കളും മരിച്ച നിലയിൽ

പെരിങ്ങോം വയക്കര പഞ്ചായത്ത് യു.ഡി ക്ലർക്കാണ് മരിച്ച സജന

MediaOne Logo

Web Desk

  • Updated:

    2024-04-09 12:31:43.0

Published:

9 April 2024 5:03 PM IST

kasargod death
X

കാസർകോട്: രണ്ട് മക്കളെ കൊലപ്പെടുത്തിയ നിലയിലും മാതാവിനെ മരിച്ച നിലയിലും കണ്ടെത്തി. ചീമേനി ചെമ്പ്രക്കാനത്ത് സജന (34), മക്കളായ ഗൗതം (9), തേജസ് (6) എന്നിവരാണ് മരിച്ചത്.

വീടിൻ്റെ രണ്ടാമത്തെ നിലയിലാണ് സജനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കുട്ടികളും കിടപ്പുമുറിയിൽ മരിച്ചനിലയിലായിരുന്നു.

രണ്ട് കുട്ടികളെയും വിഷം ​നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. പെരിങ്ങോം വയക്കര പഞ്ചായത്തിൽ യു.ഡി ക്ലർക്കാണ് സജന.

ഭർത്താവ് രഞ്ജിത്ത് കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ചീമേനി പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story