Quantcast

കോട്ടയത്ത് ഹോട്ടൽ മുറിയിൽ യുവതിയും യുവാവും മരിച്ച നിലയിൽ

പൊലീസെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്

MediaOne Logo

Web Desk

  • Updated:

    2026-01-31 04:03:38.0

Published:

31 Jan 2026 8:22 AM IST

കോട്ടയത്ത് ഹോട്ടൽ മുറിയിൽ യുവതിയും യുവാവും മരിച്ച നിലയിൽ
X

കോട്ടയം: കോട്ടയം ശാസ്ത്രി റോഡിലെ ഹോട്ടൽ മുറിയിൽ രണ്ട് പേരെ മരിച്ചനിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശി നന്ദകുമാർ, മര്യാതുരുത്ത് സ്വദേശി അസിയ തസീം എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ടാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. മുറിക്ക് പുറത്ത് കാണത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. പെൺകുട്ടിയെ കാണാതായതിന് ഗാന്ധിനഗർ പൊലീസ് കേസെടുത്തിരുന്നു.

TAGS :

Next Story