Quantcast

'വാരിയെല്ല് തകർത്തു, നട്ടെല്ലിനും ക്ഷതമേറ്റു'; പാലക്കാട് നഗരത്തിൽ കൊല്ലപ്പെട്ട സ്ത്രീ നേരിട്ടത് ക്രൂരമായ പീഡനം

പ്രതി സുബ്ബയ്യൻ മുമ്പ് ഭാര്യയെ ക്രൂരമായി ആക്രമിച്ച കേസിലും പ്രതിയാണ്

MediaOne Logo

Web Desk

  • Published:

    1 Aug 2025 12:09 PM IST

വാരിയെല്ല് തകർത്തു, നട്ടെല്ലിനും ക്ഷതമേറ്റു; പാലക്കാട് നഗരത്തിൽ കൊല്ലപ്പെട്ട സ്ത്രീ നേരിട്ടത് ക്രൂരമായ പീഡനം
X

പാലക്കാട്: പാലക്കാട് നഗരത്തിൽ കൊല്ലപ്പെട്ട സ്ത്രീ നേരിട്ടത് ക്രൂര പീഡനം.പീഡനശേഷം പ്രതി 46കാരിയുടെ വാരിയെല്ല് തകർത്തു, നട്ടെല്ലിനും ക്ഷതമേറ്റു. പീഡനവിവരം പുറത്തറിയാതിരിക്കാനാണ് യുവതിയെ കൊലപ്പെടുത്തിയത്.പ്രതി സുബ്ബയ്യൻ മുമ്പ് ഭാര്യയെ ക്രൂരമായിആക്രമിച്ച കേസിലും പ്രതിയാണ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

പ്രതി സുബ്ബയ്യൻ തന്നെയാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവതി ലൈംഗിക പീഡനത്തിനിരയായെന്ന് കണ്ടെത്തിയത്. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. പീഡനവിവരം പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.ആശുപത്രി തല്ലിത്തകര്‍ത്തതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.


TAGS :

Next Story